സൂസന്‍ കെയ്ഫ് ആസ്‌ത്രേലിയയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
കാന്‍ബറ: ആസ്‌ത്രേലിയയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി സൂസന്‍ കെയ്ഫിനെ തെരഞ്ഞെടുത്തു. 1903 ല്‍ സ്ഥാപിതമായ ഹൈക്കോടതിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണിവര്‍. 13ാമത്തെ ചീഫ് ജസ്റ്റിസിനെയാണ് തെരഞ്ഞെടുത്തത്. നിലവിലെ ചീഫ് ജസ്റ്റിസ് റോബര്‍ട് ഫ്രഞ്ച് വിരമിച്ച ഒഴിവിലേക്കാണ് 62 കാരിയായ സൂസനെ നിയമിച്ചത്.
പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളാണ് നിയമന ഉത്തരവ് പുറത്തുവിട്ടത്. നേരത്തെ ക്യൂസ്‌ലാന്റ് സുപ്രിംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് എന്ന ബഹുമതിയും ഇവര്‍ക്കായിരുന്നു. രാജ്ഞിയുടെ ഉപദേശകയായും ഫെഡറല്‍ കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007ലാണ് ഹൈക്കോടതി ജഡ്ജിയായി ഇവര്‍ക്ക് നിയമനം ലഭിക്കുന്നത്.
പുരോഗമനം അവകാശപ്പെടുന്നുണ്ടെങ്കിലും സ്ത്രീ മുന്നേറ്റത്തില്‍ ആസ്‌ത്രേലിയ പിറകിലാണെന്നതിന്റെ ഉദാഹരണമായാണ് സൂസന്റെ നിയമനം ചൂണ്ടിക്കാണിക്കുന്നത്. പതിമൂന്നാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച സുസന്‍ വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് നിയമ ബിരുദം കരസ്ഥമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."