കശ്മിര് വിഷയത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി റഹീല്‍ ശരീഫ്
ഇസ്ലാമാബാദ്: കശ്മിര് വിഷയത്തില്‍ ഇന്ത്യയ്ക്കെതിരേ മുന്നറിയിപ്പുമായി മുന്‍പാക് കരസേനാ മേധാവി ജന. റഹീല്‍ ശരീഫ്. അതിര്‍ത്തി മേഖലയില്‍ പാക് സൈന്യത്തിന്റെ നിശബ്ദത ദൗര്‍ബല്യമായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഭീകരത വളര്‍ത്തുകയാണെന്നും കശ്മിരിനെ അപകടപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
റാവല്‍പിണ്ടി പാക് സൈനിക ആസ്ഥാനത്ത് പുതിയ പാക് സൈനിക മേധാവി ജന. ഖമര്‍ ജാവേദ് ബജ്്വയ്ക്ക് അധികാരം കൈമാറുന്ന ചടങ്ങിനുശേഷം നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇന്ത്യയ്ക്കെതിരേ മുന്നറിയിപ്പു നല്‍കിയത്.
ഇന്ത്യയുടെ ആക്രമണ സ്വഭാവം ദക്ഷിണേഷ്യന്‍ മേഖലയ്ക്കാകെ ഭീഷണിയായി മാറുകയാണെന്നും ആരോപിച്ചു. കശ്മിര് വിഷയത്തില്‍ പരിഹാരമുണ്ടാക്കാതെ സമാധാനവും പുരോഗതിയും കൈവരിക്കാനാകില്ലെന്നത് യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."