യുദ്ധത്തില്‍ വലഞ്ഞ് സാധാരണക്കാര്‍; അലെപ്പോയില്‍ യു.എന്‍ ഇടപെടണമെന്ന് ഫ്രാന്‍സ്
പാരിസ്: സിറിയയിലെ അലെപ്പോയില്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ദുരിതം നേരിടുന്ന ജനങ്ങളുടെ രക്ഷയ്ക്കായി യു.എന്‍ രക്ഷാ കൗണ്‍സില്‍ അടിയന്തരമായി ഇടപെടണമെന്ന് ഫ്രാന്‍സ്.
രക്ഷാ സമിതി വിളിച്ചു ചേര്‍ത്ത് പ്രശ്‌നപരിഹാരത്തിന് ഉതകുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അലപ്പോയില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിച്ച് അവിടത്തെ ജനങ്ങള്‍ക്ക് സഹായം നല്‍കാനുള്ള ശ്രമം അനിവാര്യമാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് അയിറോള്‍ട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ അകപ്പെട്ടിരിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. വിമതരുടെ ആധിപത്യമുള്ള അലെപ്പോ പിടിക്കാനുള്ള സിറിയന്‍ സേനയുടെ നീക്കം ശക്തമാണ്. കിഴക്കന്‍ അലെപ്പോയില്‍ സേന ഒട്ടേറെ മുന്നേറ്റം നടത്തിയിട്ടുണ്ട്. നഗരം പിടിച്ചെടുക്കാന്‍ രൂക്ഷമായ കടന്നാക്രമണമാണ് സിറിയന്‍ സേന നടത്തുന്നത്.
ഭരണം നിലനിര്‍ത്തുന്നതിനായി വിമതരും അലെപ്പോ പിടിച്ചെടുക്കാന്‍ സിറിയന്‍ സേനയും തമ്മില്‍ നടക്കുന്ന ശക്തമായ ഏറ്റുമുട്ടലില്‍ ആയിരക്കണക്കിന് ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. യുദ്ധം ഭയന്ന് രക്ഷപ്പെടുന്നവരെ സിറിയന്‍ സേനയോ അല്ലെങ്കില്‍ കുര്‍ദ് സേനയോ പിടികൂടുകയാണ്. ഇവരില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വിമതരുടെ നിയന്ത്രണത്തില്‍ അകപ്പെടുന്നുമുണ്ട്.
ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."