ഒഹിയോ: അക്രമി സൊമാലിയന്‍ വംശജന്
ഒഹിയോ: അമേരിക്കയിലെ ഏറ്റവും വലിയ കലാലയങ്ങളിലൊന്നായ ഒഹിയോ സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിയ്പില്‍ കൊല്ലപ്പെട്ടത് സൊമാലിയന്‍ വംശജനായ അക്രമി. അബ്ദുല്‍ റസാഖ് അലി അര്താന് എന്നയാളാണ് വെടിവയ്പ് നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
അമേരിക്കന്‍ വിരുദ്ധ പോസ്റ്റുകള്‍ ഇയാള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നതായും പൊലിസ് പറയുന്നു. ഏഴു വിദ്യാര്‍ഥികളെ കത്തികൊണ്ടു മുറിവേല്‍പ്പിച്ച ശേഷമായിരുന്നു വെടിവയ്പ്. മുസ്ലിംകള്ക്ക് നേരെ നടക്കുന്ന വംശീയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. കേസില്‍ ഭീകരബന്ധം ഉണ്ടോയെന്ന കാര്യത്തില്‍ പൊലിസിനു തെളിവ് ലഭിച്ചിട്ടില്ല. മറ്റു രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന കടന്നുകയറ്റത്തിനെതിരേയാണ് ഇയാളുടെ പ്രതിഷേധം. ഇത്തരത്തിലുള്ള പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ നടത്തിയത്.
2007 ലാണ് ഇയാള്‍ സൊമാലിയയില്‍ നിന്ന് യു.എസില്‍ എത്തിയതെന്നും പിന്നീട് പാകിസ്താനില്‍ താമസിച്ചുവെന്നും പൊലിസ് പറഞ്ഞു. പിന്നീട് 2014 ല്‍ വീണ്ടും യു.എസില്‍ തിരിച്ചെത്തി. ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായി പൊലിസ് പറഞ്ഞു. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."