HOME
DETAILS
MAL
ധനമന്ത്രിക്കെതിരേ കുമ്മനത്തിന്റെ വക്കീല്‍ നോട്ടിസ്
backup
November 30 2016 | 06:11 AM
തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാര്‍ ബി.ജെ.പി അച്ചാരം വാങ്ങിയെന്ന പ്രസ്താവന നടത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വക്കീല്‍ നോട്ടിസ് അയച്ചു. ഐസക്കിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ച പത്രത്തിനേയും കേസില്‍ കക്ഷിയാക്കിയിട്ടുണ്ട്. നോട്ടിസ് കിട്ടി രണ്ടു ദിവസത്തിനുള്ളില്‍ ഐസക്ക് പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയണമെന്നാണ് ആവശ്യം. ആ മാപ്പപേക്ഷ നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അതേ വലുപ്പത്തില്‍ പ്രസിദ്ധീകരിക്കണമെന്നും അഡ്വ. രാംകുമാര്‍ മുഖേന അയച്ച നോട്ടിസ് ആവശ്യപ്പെടുന്നു. ഈ കേസില്‍ സാമ്പത്തിക നഷ്ടപരിഹാരം ആവശ്യമില്ലെന്നു കുമ്മനം പറയുന്നു. മാപ്പു പറയാത്തപക്ഷം ഐ.പി.സി 500 അനുസരിച്ചുള്ള ക്രിമിനല്‍ നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും കുമ്മനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."