HOME
DETAILS
MAL
മാവോയിസ്റ്റുകളുടെ മൃതദേഹം ഡിസംബര്‍ അഞ്ചുവരെ സംസ്കരിക്കരുതെന്ന് കോടതി
backup
November 30 2016 | 06:11 AM
മഞ്ചേരി: നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കുപ്പുദേവരാജ് (60), അജിത (45) എന്നിവരുടെ മൃതദേഹങ്ങള്‍ ഡിസംബര്‍ അഞ്ചുവരെ സംസ്കരിക്കരുതെന്ന് കോടതി. മലപ്പുറം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.എസ് വാസനാണ് ഉത്തരവിട്ടത്. കഴിഞ്ഞദിവസം കുപ്പു ദേവരാജിന്റെ ബന്ധുവായ ശ്രീധരന് നല്കിയ ഉപഹരജിയിലാണ് ഉത്തരവ്. ഇന്നലെ വൈകീട്ട് ഏഴുവരെ സംസ്കരിക്കരുതെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. മൃതദേഹം പെട്ടെന്നു സംസ്കരിക്കുന്നത് തെളിവുനശിപ്പിക്കാന്‍ ഇടയാക്കുമെന്നും ഏഴുദിവസംകൂടി കോഴിക്കോട് മെഡി. കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നുമാണ് ഹരജിയില്‍ ആശ്യപ്പെട്ടിരുന്നത്.
വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജി ഇന്ന് സമര്‍പ്പിക്കുമെന്ന് പ്രമുഖ അഭിഭാഷകന് പി.എ പൗരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."