നികുതിചോര്‍ച്ച തടയാന്‍ ശക്തമായ നടപടി: ധനമന്ത്രി
കൊച്ചി: വ്യാപാരികളെ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ നികുതിചോര്‍ച്ച തടയുന്നതിനുള്ള പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.പഴയ നികുതി പിരിക്കുന്നതിലും നികുതിചോര്‍ച്ച തടയുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കും.
കടപരിശോധനയടക്കമുള്ള നടപടികളേക്കാള്‍, നികുതിയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യാപാരികളുടെ വിവരശേഖരണത്തിനും ഇവര്‍ക്കെതിരേയുള്ള നടപടികള്‍ക്കുമായിരിക്കും മുന്‍ഗണനയെന്ന് മന്ത്രി വിശദീകരിച്ചു.കൊച്ചിയില്‍ വാണിജ്യനികുതി ഓഫീസര്‍മാരുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗവും അക്കൗണ്ടന്റ് ജനറലും മുന്‍വര്‍ഷങ്ങളില്‍ നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം പല വ്യാപാരസ്ഥാപനങ്ങളും നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇവ ചിട്ടയായി പരിശോധിച്ച് മുന്‍ഗണന നിശ്ചയിക്കാനും ഉടന്‍ നടപടികളെടുക്കുന്നതിനുമുള്ള പദ്ധതി ആവിഷ്‌കരിച്ചതായും മന്ത്രി പറഞ്ഞു.
വാണിജ്യനികുതി കമ്മിഷണര്‍ ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ജോയിന്റ് കമ്മിഷണര്‍മാരായ തുളസീധരന്‍ പിള്ള, വൈ. സിയാവുദ്ദീന്‍, ബിജികുമാരി അമ്മ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."