ആരാധനലായങ്ങളിലെ കാലോചിത മാറ്റങ്ങളില്‍ പ്രതിഷേധിക്കേണ്ടതില്ല: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: കാലങ്ങള്‍ കഴിയുമ്പോള്‍ ആരാധനാലയങ്ങളില്‍ വരുന്ന മാറ്റങ്ങളില്‍ പ്രതിഷേധിക്കേണ്ടതില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ചുരിദാര്‍ ധരിക്കാമെന്ന ഉത്തരവിനോടനുബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്മനാഭക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ചുരിദാര്‍ ധരിക്കാമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇത് വിവാദമാവുകയും ചുരിദാറിട്ട് ദര്‍ശനത്തിനെത്തിയ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് ഹൈന്ദവ സംഘടനകള്‍ തടഞ്ഞിരുന്നു. ക്ഷേത്രം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കെ.എന്‍ സതീഷ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ തീരുമാനം ഏകപക്ഷീയമാണെന്നാരോപിച്ച് രാജകുടുംബാംഗങ്ങളും ഭരണ സമിതിയും ഉത്തരവിനെതിരേ രംഗത്തു വന്നിരുന്നു.
കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു കെ.എന്‍ സതീഷ് ഉത്തരവിട്ടത്. നേരത്തെ ചുരിദാറിനു മുകളില്‍ മേല്‍മുണ്ട് ധരിക്കണമെന്നായിരുന്നു ആചാരം. ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാത്തത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പൊലിസിന്റെ സഹായം തേടുമെന്നും ക്ഷേത്രം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."