HOME
DETAILS
MAL
ശമ്പളത്തിനായി 1200 കോടി റിസര്‍വ് ബാങ്ക് നല്‍കും: തോമസ് ഐസക്
backup
November 30 2016 | 12:11 PM
തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കുമായി നാളെ റിസര്‍വ് ബാങ്ക് 1200 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1200 കോടിയില്‍ 500 കോടി ട്രഷറികള്‍ക്കും 500 കോടി ബാങ്കുകള്‍ക്കും നല്‍കും. ബാക്കി 200 കോടി രൂപ പിന്നീട് എത്തുമെന്നും ധനമന്ത്രി അറിയിച്ചു.
നാളെ മുതല്‍ ബാങ്കുകളില്‍ നിന്നും ട്രഷറികളില്‍ നിന്നും പണം പിന്‍വലിക്കാം. എന്നാല്‍,24,000 രൂപ മാത്രമേ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരാഴ്ച പിന്‍വലിക്കാന്‍ സാധിക്കൂ. ഇനിയും ഈ അവസ്ഥ തുടരുകയാണെങ്കില്‍ അടുത്ത മാസത്തെ ശമ്പളത്തെയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."