HOME
DETAILS

നോട്ടില്ല; കനറാ ബാങ്ക് കോഴിക്കോട് ജില്ലയിലെ ഇടപാടുകള്‍ നിര്‍ത്തിവെച്ചു

  
backup
November 30 2016 | 12:11 PM

canara-bank-stoppd

കോഴിക്കോട്: നോട്ട് നിരോധനത്തെ തുടര്‍ന്ന് പണലഭ്യത കുറവായതിനാല്‍ കനറാ ബാങ്ക് കോഴിക്കോട് ജില്ലയിലെ ബ്രാഞ്ചുകളിലെ പണവിതരണം നിറുത്തിവെച്ചു..

നേരത്തെ അറിയിക്കാതെയുള്ള തീരുമാനം പണം പിന്‍വലിക്കാനെത്തിയവര്‍ക്ക് തിരിച്ചടിയായി. ഇടപാടുകാരുടെ പ്രതിഷേധം ഭയന്ന് ബാങ്ക് അധികൃതകര്‍ ബാങ്കുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു

മിക്ക ബാങ്കുകളിലും പണത്തിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇടപാടുകള്‍ നിര്‍ത്തിവെക്കുന്നതായി ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

രാവിലെ ബാങ്കുകളിലെത്തിയപ്പോഴാണ് പണം ലഭിക്കില്ലെന്ന കാര്യം ഇടപാടുകാര്‍ അറിയുന്നത്. ഇത് സംബന്ധിച്ച അസിസ്റ്റന്റ് ജനറല്‍ മാനേജറുടെ അറിയിപ്പ് രാവിലെ മാത്രമാണ് ബാങ്ക് ശാഖകള്‍ക്കും ലഭിച്ചത്.

കഴിഞ്ഞ ദിവസം പണം പിന്‍വലിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇന്ന് പണം നല്‍കാനാകുമെന്ന പ്രതീക്ഷയില്‍ ബാങ്കുകള്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍ രാവിലെ മുതല്‍ എത്തിയ ഇടപാടുകാര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു.

പണം പിന്‍വലിക്കാനെത്തുന്നവര്‍ക്ക് നല്‍കാന്‍ ബാങ്കുകളില്‍ പണമില്ലെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി രവീന്ദ്രനാഥന്‍ ഇന്നലെ ജില്ലാ കലക്ടറെ അറിയിച്ചിരുന്നു.

പ്രതിഷേധം തടയാന്‍ ബാങ്കുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിലടക്കം ബാങ്കുകള്‍ക്ക് മുന്‍പിലുണ്ടായ പ്രതിഷേധം പൊലീസെത്തിയാണ് നിയന്ത്രിച്ചത്. 

പ്രതിസന്ധി താല്‍ക്കാലികമാണെന്നും നാളെ മുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നുമാണ് അധികൃതകര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ബ്രാഞ്ചുകളിലേക്ക് പണം വിതരണം ചെയ്യുന്ന ചെസ്റ്റ് ബ്രാഞ്ചില്‍ ഇതുവരെ നാളേയ്ക്കുള്ള പണം എത്തിയിട്ടില്ല.

ഇടപാടുകള്‍ നിര്‍ത്തിവെക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ബാങ്ക് അധികൃതര്‍ ജില്ലാ കളക്ടര്‍ക്കുളള സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

പണത്തിന്റെ വിതരണം പൂര്‍ണമായി നിലച്ചതോടെ ഇടപാടുകാര്‍ വലയുകയാണ്. രാവിലെ പയ്യോളിയിലെ കനറാ ബാങ്കിന്റെ ബ്രാഞ്ചില്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരെ തടഞ്ഞുവെച്ചിരുന്നു. ബാങ്കുകള്‍ക്ക് സംരക്ഷണം ആവശ്യപെട്ട് അധ്കൃതര്‍ക്ക് കത്ത് നല്‍കിയത്.

പണമില്ലാത്തതിനെ തുടര്‍ന്ന് ഇന്നലെ കോഴിക്കോട് ജില്ലയിലെ രണ്ടു ബാങ്കുകള്‍ നാട്ടുകാര്‍ പൂട്ടിച്ചിരുന്നു. ഗ്രാമീണ്‍ ബാങ്കിന്റെ വിലങ്ങാട് ശാഖ, സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പേരാമ്പ്ര ശാഖ എന്നിവയാണ് ക്ഷുഭിതരായ നാട്ടുകാര്‍ അടച്ചുപൂട്ടിച്ചത്.

കറന്‍സി ചെസ്റ്റ് വഴിയാണ് കനറാ ബാങ്ക് ശാഖകള്‍ക്ക് പണം എത്തിക്കുന്നത്.
പൂര്‍ണമായും പണം വിതരണം നിര്‍ത്തിവെക്കുന്നത്
ഇടപാടുകാര്‍ക്ക് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കും

പണലഭ്യതയുടെ കുറവും നിരോധിക്കാത്ത നോട്ടുകള്‍ ഇടപാടുകാര്‍ നിക്ഷേപിക്കാത്തതുമാണ് കാനറാ ബാങ്കില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. കുറ്റിക്കാട്ടൂര്‍ കാനറാ ബാങ്ക് ബ്രാഞ്ചിനോട് ചേര്‍ന്ന എ.ടി.എം തുറന്നിട്ട് ദിവസങ്ങളായി. പ്രതിഷേധക്കാര്‍ എ.ടി.എമ്മിന് പുറത്ത് റീത്ത് സമര്‍പ്പിച്ചിരുന്നു

 

 

 

[gallery ids="179642"]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാലക്കാടന്‍ കാവിക്കോട്ടയിലേക്ക് സ്വാഗതം'; ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച നിലയില്‍

Kerala
  •  2 months ago
No Image

പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹരജിയില്‍ വാദം 24 ന്

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും; വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

മുളകുപൊടി വിതറി ബന്ദിയാക്കി കാറില്‍ നിന്ന് പണംതട്ടിയ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

പ്രശാന്തിനെതിരേ നടപടി; പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം തേടി ആരോഗ്യവകുപ്പ്

Kerala
  •  2 months ago
No Image

സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

Kerala
  •  2 months ago
No Image

ഉള്ള്യേരിയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റു 12 പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ച; പരാതിക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു- പണം കവര്‍ന്നെന്ന പരാതി വ്യാജമെന്ന്

Kerala
  •  2 months ago
No Image

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഏഴായി; ഇനിയും ഉയരാമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

National
  •  2 months ago
No Image

ബജറ്റ് വിഹിതത്തിന് ഭരണാനുമതിയില്ല: അതിദരിദ്രരുടെ അടിയന്തര ചികിത്സ മുടങ്ങുന്നു

Kerala
  •  2 months ago