പേ.ടി.എം അല്ല പേ.പി.എം എന്നാണ് ഇപ്പോള്‍ കുട്ടികള്‍ പോലും പറയുന്നതെന്ന് മോദിയെ പരിഹസിച്ച് മമത
പാറ്റ്‌ന: നോട്ട് നിരോധനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി. പേ.ടി.എം അല്ല പേ.പി.എം ആണ് ഇപ്പോള്‍ കുട്ടികള്‍ പറയുന്നതെന്ന് മോദിയെ പരിഹസിച്ച് മമതാബാനര്‍ജി പറഞ്ഞു.
നോട്ട് അസാധുവാക്കലിനെതിരെ ബീഹാര്‍ തലസ്ഥാനമായ പാറ്റനയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
നോട്ടു അസാധുവാക്കലിന് ശേഷമുള്ള രാജ്യത്തെ അവസ്ഥ അടിയന്തിരാവസ്ഥയേക്കാള്‍ മോശമാണ്. സമ്പത്തിക അടിയന്തിരാവസ്ഥയാണ് മോദി നടപ്പാക്കുന്നതെന്നും മമത ആരോപിച്ചു.
ബിഗ് ബസാറിന്റെ ബിഗ് ബോസാണ് മോദിയെന്നും മമത വിമര്‍ശിച്ചു.
മമത അമര്‍ത്യാസെന്നിന്റെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും വാക്കുകളെ എടുത്ത് പറഞ്ഞാണ് മോദിയുടെ നയങ്ങളെ വിമര്‍ശിച്ചത്.
അത്യാവശ്യങ്ങള്‍ക്ക് വേണ്ടി സ്ത്രീകള്‍ സ്വരൂപിക്കുന്ന പണം പോലും മോദി തിരിച്ചുവാങ്ങിയിരിക്കുകയാണ്. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തൂല്യമാണെന്നും മമത പറഞ്ഞു.
സമരത്തിന്റെ ഭാഗമായുള്ള ധര്‍ണയില്‍ മമത പങ്കെടുക്കുകയും ചെയ്തു. ധര്‍ണയില്‍ ബീഹാര്‍ ആര്‍.ജെ.ഡി പ്രസിഡണ്ട് രാമചന്ദ്ര പൂര്‍വ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."