HOME
DETAILS
MAL
അന്നാമ്മ ടീച്ചറുടെ വീട്ടില്‍ ഇലമുളച്ചി പൂത്ത കാലം
backup
November 30 2016 | 18:11 PM
ആലത്തൂര്‍: കുനിശ്ശേരി മാടമ്പാറ റിട്ടയേര്‍ഡ് അധ്യാപിക അന്നമ്മടീച്ചറുടെ വീട്ടില്‍ ഇലമുളച്ചി പൂത്തു. ബ്രയോഫയില്ലം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ചെടി ടീച്ചറുടെ വീട്ടില്‍ പൂക്കുന്നത് ആദ്യമായിട്ടാണ്. മൂന്ന് വര്‍ഷം മുമ്പ് ചെടികള്‍ നട്ടിരുന്നുവെങ്കിലും ഒരു ചെടി മാത്രമാണ് പൂത്തിട്ടുള്ളത്.
ഇലയില്‍ നിന്നും വേര് പിടിച്ച് പുതിയ സസ്യങ്ങളുണ്ടാവുന്നത് ഈ ചെടിയുടെ പ്രത്യേകതയാണ്. വംശ വര്‍ദ്ധനവിന് മറ്റു സസ്യങ്ങള്‍ വേരും വിത്തും തണ്ടും ആശ്രയിക്കുമ്പോള്‍ ഈ ചെടി ആശ്രയിക്കുന്നത് ഇലയാണ്്.
ഈ ഇനത്തില്‍ പെട്ട 40 ഓളം സസ്യങ്ങള്‍ ഉണ്ട്. ഉറവിടം തെക്കെ ആഫ്രിക്കയിലെ മടഗാസ്‌കറും ഏഷ്യയിലെ ചില ഭാഗങ്ങളിലുമാണ്. ഇല മണ്ണില്‍ മുട്ടിയാല്‍ പുതിയ സസ്യങ്ങള്‍ അവിടെ നിന്നും മുളക്കും.
ഇതിന്റെ ആകര്‍ഷണീയത കൊണ്ട് പലരും പ്രകൃതിക്കനുസരിച്ച് നടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."