വെള്ളംകുടി മുട്ടിക്കാന്‍ ഗായത്രിപ്പുഴ വറ്റുന്നു
കൊല്ലങ്കോട്: കാലവര്‍ഷം കനിയാത്തതുമൂലവും ശൈത്യകാലത്ത് പാലക്കാട് ജില്ലയില്‍ 37 സെല്‍ഷ്യസ് ചൂട് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ജലാശയങ്ങളും പുഴകള്‍ കുളങ്ങള്‍ അരുവികള്‍ വരള്‍ച്ചയുടെ വക്കിലെത്തിക്കഴിഞ്ഞു.
ഗായത്രപ്പുഴയിലാകട്ടെ നിരവധി തടയണങ്ങള്‍ സംഭരണത്തിനായി നിര്‍മ്മാണം നടത്തിയെങ്കിലും നോക്കുകുത്തിയായി തീര്‍ന്നിരിക്കുകയാണ്. ഗായത്രിപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് പുഴയുടെ കരകളിലുള്ളവര്‍ കാര്‍ഷിക വിളകളിറക്കുന്നത്.
പമ്പിങ് സൗകര്യപ്രദമാക്കിയാണ് നെല്‍കൃഷിക്കാവശ്യമായ ജലസേചനം നടത്തുന്നത്. വരള്‍ച്ച ജില്ലയിലൊട്ടാകെ ബാധിച്ചതോടെ ഗായത്രിപ്പുഴയിലും വളരെ മുന്‍പേ തന്നെ വെള്ളത്തിന്റെ ഒഴുക്ക് ഇല്ലാതെയായി. ഇതോടെ കരയുടെ ഇരുവശങ്ങളിലുള്ളര്‍ കുളിക്കാനായി ആശ്രയിച്ച ഗായത്രിപ്പുഴ വറ്റിവരണ്ട അവസ്ഥയിലാണ്.
പാറമടകളില്‍ അവശേഷിച്ച അല്‍പം വെള്ളം മാത്രമാണ് ഈ പ്രദേശങ്ങളിലെ കാലികള്‍ക്ക് കുടിക്കാനായുള്ള ഏക ആശ്വാസം. എന്നാല്‍ എത്ര ദിവസം പാറമടകളിലെ വെള്ളം കെട്ടി നില്‍ക്കുമെന്ന് ഒരുറപ്പുമില്ല.
വെള്ളം വറ്റിവരണ്ടതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും വെള്ളം ഇല്ലാതായി കുടിവെള്ളത്തിനും ഗാര്‍ഹികാവശ്യത്തിനായും വെള്ളം ഇല്ലാതെ നെട്ടോട്ടത്തിലാണ് വീട്ടമ്മമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."