അഴിമതി: മുന്‍ ജി.എഫ്.എ പ്രസിഡന്റിന് വിലക്കേര്‍പ്പെടുത്തും
സൂറിച്ച്: 2006ലെ ലോകകപ്പ് ഫുട്ബോളിലെ ആതിഥേയത്വം സംബന്ധിച്ച അഴിമതിയില്‍ മുന്‍ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് വൂള്‍ഫ്ഗാങ് നീഷ്ബാഷിന് വിലക്കേര്‍പ്പെടുത്തണമെന്ന് ഫിഫ സദാചാര സ മിതിയുടെ ശുപാര്‍ശ. അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഫിഫ സദാചാര സമിതിയുടെ ശുപാര്‍ശ. രണ്ടു വര്‍ഷത്തേക്കായിരിക്കും വിലക്ക്.
സദാചാര സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതായി ഫിഫ അഡ്ജൂഡിക്കേറ്ററി ചേമ്പര്‍ വ്യക്തമാക്കി. നീഷ്ബാഷിനെതിരേയുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും ചേമ്പര്‍ പറഞ്ഞു. വിലക്കിന് പുറമേ 27,000 യൂറോ പിഴയും ഈടാക്കാന്‍ നിര്‍ദേശമുണ്ട്. 2006 ലോകകപ്പിലെ സംഘാടക സമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു നീഷ് ബാഷ്. നിലവിലെ ഫിഫ കൗണ്‍സില്‍ അംഗവും യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് ബാഷ്. ഈ നിര്‍ദേശങ്ങളെ എന്തു വിലകൊടുത്തും തടയുമെന്ന് നീഷ്ബാഷ് പറഞ്ഞു. ഇത് തന്റെ അന്തസിനേറ്റ കളങ്കം കൂടിയാണിത്. ഇത്ര വലിയ ശിക്ഷ അംഗീകരിക്കാന്‍ സാധിക്കില്ല. മറ്റു കേസുകളെ അപേക്ഷിച്ച് തന്റേതിന് കൂടുതല്‍ ശിക്ഷയാണ് സമിതി നിര്‍ദേശിച്ചത്. വ്യക്തി താല്പര്യാര്ഥം ചെയ്യുന്നതും അഴിമതിക്കും ഇത്ര വലിയൊരു ശിക്ഷ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ആരോപണത്തെ തുടര്‍ന്ന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് പദവി നീഷ് ബാഷ് രാജവച്ചിരുന്നു. 2006 ലോകകപ്പ് ആതിഥേയത്വത്തിനായി അസോസിയേഷന് ഫണ്ടില്‍ നിന്ന് 8 മില്യണ്‍ ചെലവഴിച്ചെന്നാണ് ആരോപണം. മാര്‍ച്ച് 22നാണ് ഫിഫ നീഷ് ബാഷിനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."