കേരള ടാക്സ് പ്രാക്ടീഷണേഴ്സ് സംസ്ഥാന സമ്മേളനം ഇന്ന്
പാലക്കാട്: കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഇന്നും നാളെയും ചക്കാന്തറ പാസ്റ്ററല്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് രാവിലെ ഒന്‍പതിന് സംസ്ഥാന പ്രസിഡന്റ് എസ.് വിജയനാചാരി പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ജി. എസ.് ടി. സെമിനാര്‍ സെന്‍ട്രല്‍ എക്സൈസ് ചീഫ്കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്യും. മൂന്നിന് രാവിലെ 9.30ന് പൊതുസമ്മേളനവും, പരിസ്ഥിതി പ്രവര്‍ത്തനോദ്ഘാടനവും ധനമന്ത്രി തോമസ് ഐസക്ക് നിര്‍വഹിക്കും. എം. ബി. രാജേഷ് എം. പി. സോഷ്യല്‍ അവാര്‍ഡ് വിതരണവും ഷാഫി പറമ്പില്‍ എം.എല്‍.എ 25 വര്‍ഷം പൂര്‍ത്തീകരിച്ച ടാക്സ് പ്രാക്ട്രീഷണര്മാരെ ആദരിക്കലും, കെ. ബാബു എം.എല്‍. എ. വിദ്യാഭ്യാസ സംഘടനാ അവാര്‍ഡ് വിതരണവും നടത്തും. നാലിന് മൂണ്ടൂര്‍ ഐ.ആര്.ടി.സി. കാംപസില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭ സമാജികര്‍ക്കുള്ള മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്ഡ്മന്ത്രി തോമസ് ഐസ്ക്കിന് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."