HOME
DETAILS

സമഗ്ര വികസന പാക്കേജ് നടപ്പാക്കണം: ചെന്നിത്തല

  
backup
November 30 2016 | 19:11 PM

%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%aa


അഗളി: അട്ടപ്പാടിയിലെ ആദിവാസി ശിശുമരണങ്ങളും പോഷകാഹാര കുറവും ഇല്ലാതാക്കാന്‍ അട്ടപ്പാടില്‍ സമഗ്ര വികസന പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അട്ടപ്പാടി മേഖലയില്‍ ശിശുമരണങ്ങള്‍ ഉണ്ടായ പ്രദേശം സന്ദര്‍ശിച്ചശേഷം അഗളിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍സര്‍ക്കാരിന്റെ കാലത്ത് ആദിവാസി സ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതുമുതല്‍ പ്രസവം വരേയുള്ള കാലയളവില്‍ നിരന്തര പരിചരണവും ശുശ്രൂഷയും ഉറപ്പുവരുത്തുന്ന പദ്ധതികളുണ്ടായിരുന്നു. ഇപ്പോള്‍ ആ രീതി മാറിയിട്ടുണ്ടെന്നതിന്റെ തെളിവാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന ആറു ശിശുമരണങ്ങള്‍.
പോഷകാഹാര കുറവും കൃത്യമായ പരിചരണവും കിട്ടാതെയാണ് ഈ കുഞ്ഞുങ്ങള്‍ മരിക്കാനിടയായതെന്നും അദ്ദേഹം ആരോപിച്ചു. ആദിവാസി സമൂഹത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന പല പദ്ധതികളും നിലവില്‍ അട്ടിമറിക്കപ്പെട്ടു. അട്ടപ്പാടിയിലെ സമഗ്ര വികസനത്തിനായി വിവിധ വകുപ്പുകളെ ഏകോപിച്ച് കൊണ്ടുള്ള അട്ടപ്പാടി പാക്കേജിന് രൂപം നല്‍കുന്നതിനായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, കുടിവെള്ള പദ്ധതി, കാര്‍ഷിക പാക്കേജ്, ആരോഗ്യരംഗം കാര്യക്ഷമാക്കുക, അഭ്യസ്ത വിദ്യരായ എല്ലാ വര്‍ക്കും തൊഴില്‍ നല്‍കുക, റേഷന്‍ സംവിധാനത്തില്‍ കാര്യക്ഷമത ഉറപ്പു വരുത്തുക തുടങ്ങിയവ പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സമ്പൂര്‍ണ ശുചിത്വ യജ്ഞം പൂര്‍ത്തീകരിക്കണമെങ്കില്‍ അട്ടപ്പാടിയില്‍ 3500 ശൗചാലയങ്ങള്‍ കൂടി നിര്‍മിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  10 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  28 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  42 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago