HOME
DETAILS
MAL
കുപ്രചരണം തട്ടിപ്പുകാരെ സംരക്ഷിക്കാനാണെന്ന് കുറി ഉടമകള്‍
backup
November 30 2016 | 19:11 PM
തൃശൂര്‍: കുറി വിളിച്ചെടുത്തയാള്ക്കു ജാമ്യക്കാരായവരുടെ കിടപ്പാടം തട്ടിയെടുത്തെന്ന് ആരോപിച്ചു ചില ചിട്ടി സ്ഥാപനങ്ങള്‍ക്കെതിരേ ചിലര്‍ കുപ്രചാരണവും സമരവും നടത്തുന്നത് യഥാര്‍ത്ഥ തട്ടിപ്പുകാരെ സംരക്ഷിക്കാനാണെന്ന് ഓള് കേരള ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സുതാര്യവും നിയമവിധേയവുമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചിട്ടി സ്ഥാപനങ്ങളെ സമ്മര്‍ദത്തിലാക്കി അവിഹിതവും അനര്‍ഹവുമായ നേട്ടങ്ങളുണ്ടാക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണു സമരം. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അസോസിയേഷന് സത്യഗ്രഹയാത്ര നടത്തുമെന്ന് അസോസിയേഷന് ചെയര്മാന് ഡേവീസ് കണ്ണനായ്ക്കല്‍, ജനറല്‍ സെക്രട്ടറി വി.ടി.ജോര്‍ജ്, ട്രഷറര്‍ സി.എല്‍. ഇഗ്നേഷ്യസ്, സെക്രട്ടറി വര്‍ഗീസ് ജോസ് ടി., ടി.ഡി ഫ്രാന്‍സിസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."