ദലിത് നേതാവ് പൊലിസ് നിരീക്ഷണത്തില്‍ തുടരുന്നു
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദളിത് നേതാവ് ഇപ്പോഴും പൊലിസ് നിരീക്ഷണത്തില്‍ ചികിത്സ തുടരുന്നു. നിലമ്പൂരില്‍ നടന്ന മാവോവാദി-പൊലിസ് വെടിവെപ്പിന് ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം വടക്കുംപുറം തൈവെപ്പ് പറമ്പില്‍ അനില്‍കുമാര്‍ ആണ് പൊലിസ് കാവലില്‍ ചികിത്സ തുടരുന്നത്. ഇയാള്‍ക്ക് മാവോവാദികളുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ പൊലിസ് സ്ഥിരീകരണമില്ല. കൈകള്‍ ഒടിഞ്ഞ് പ്ലാസ്റ്റര്‍ ഇട്ടും, നട്ടെല്ലിനും കഴുത്തിനും ക്ഷതമേറ്റ നിലയില്‍ ആസ്പത്രിയില്‍ കഴിയുന്ന ഇയാളെ ഫിസിയോ തെറാപ്പി ചികിത്സയ്ക്കാണ് ഇവിടെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ശനിയാഴ്ച വൈകീട്ടോടെ ഇയാള്‍ ആസ്പത്രിയില്‍ എത്തിയതിന് പിന്നാലെ തന്നെ രഹസ്യാന്വേഷണ വിഭാഗവും ആസ്പത്രിയില്‍ എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ നിലമ്പൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇയാളെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് മറ്റ് ചില ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്മാരും ആസ്പത്രിയില്‍ എത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നും മറ്റ് കൂടുതല്‍ വിവരങ്ങളൊന്നും പൊലിസിന് ആദ്യഘട്ടത്തില്‍ ലഭിച്ചിട്ടില്ലെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."