സായുധസേനാ പതാകദിനം യോഗം ചേര്‍ന്നു
തിരുവനന്തപുരം: രാജ്യസൈനിക ബോര്‍ഡിന്റെയും സായുധസേനാ പതാകദിന ഫണ്ടിന്റെയും സംയുക്തയോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
യോഗത്തില്‍ 2016-17 വര്‍ഷത്തെ 8.9 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചു. കേരള സൈനിക സ്മരണിക 2016 ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനു നല്കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കും സൈനികക്ഷേമവകുപ്പു മുഖേന വിവിധതരം ആനുകൂല്യങ്ങള്‍ നല്കാന് തീരുമാനിച്ചു. തയ്യല്‍, എംബ്രായ്ഡറി മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍് 64 തയ്യല്‍ മെഷീനുകളും നാല് എംബ്രോയിഡറി മെഷീനുകളും, എയ്ഡ്സ് രോഗബാധിതരായ വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും പ്രതിമാസം 1500 രൂപ നിരക്കില്‍ ധനസഹായവും അനുവദിക്കാന്‍ തീരുമാനമായി. യുദ്ധത്തിലോ യുദ്ധസമാന സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്കു മുഖ്യമന്ത്രിയുടെ സൈനികനിധിയില് നിന്നും ധനസഹായവും സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ക്ലാസ് ത്രീ ക്ലാസ് ഫോര്‍ തസ്തികയില്‍ തൊഴില്‍സഹായവും എത്രയും വേഗം അനുവദിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."