കല്ലട ജലോത്സവം: ബോട്ട് ക്ലബുകള്‍ക്ക് ബോണസും ക്യാഷ് പ്രൈസും നല്‍കിയില്ലെന്ന്
ശാസ്താംകോട്ട: ഈ കഴിഞ്ഞ കല്ലട ജലോത്സവത്തില്‍ പങ്കെടുത്ത ബോട്ടുക്ലബുകള്‍ക്ക് ബോണസും ക്യാഷ് പ്രൈസും നല്‍കിയില്ലെന്ന് പരാതി.
പടിഞ്ഞാറേകല്ലട അംബേദ്കര്‍ ബോട്ട് ക്ലബ് , ധന്യആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്, ഐത്തോട്ടുവ ബോട്ട് ക്ലബ് , കിഴക്കേകല്ലട കണ്ഠകര്‍ണ്ണ ബോട്ടുക്ലബ് എന്നിവക്കാണ് ഇതുവരെയും ബോണസും ക്യാഷ്‌പ്രൈസും ലഭിക്കാത്തത്. ക്ലബുകള്‍ നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ആലപ്പുഴയില്‍ നിന്ന് വന്ന വള്ളങ്ങള്‍ക്കും മണ്‍ട്രോതുരുത്തിലെ എല്ലാ വള്ളങ്ങള്‍ക്കും ജലോത്സവ കമ്മിറ്റി ഭാരവാഹികള്‍ ബോണസും ക്യാഷ് പ്രൈസും നല്‍കിയിരുന്നു. ഈ കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു ജലോത്സവം.ഒക്ടോബര്‍ 20ന് ബോണസും ക്യാഷ് പ്രൈസും നല്‍കാമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് നടപ്പായില്ല.
ഈ സാഹചര്യത്തില്‍ എം.എല്‍.എ യുടെയും ആര്‍.ഡി.ഒ യുടെയും ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കാനും നിയമപരമായി മുന്നോട്ടു പോകുവാനുമാണ് ബോട്ട് ക്ലബുകളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."