HOME
DETAILS

നഗ്രോത ആക്രമണം: അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരമെന്ന്

  
backup
November 30 2016 | 20:11 PM

%e0%b4%a8%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%85%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b2%e0%b5%8d


ന്യൂഡല്‍ഹി: നഗ്രോത സൈനിക താവളത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത് 2011ലെ പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനോടുള്ള പ്രതികാരമായിട്ടാണെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിവരം കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് സൈന്യം വെളിപ്പെടുത്തി.
സൈനിക നീക്കത്തിനിടയില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ മൃതദേഹ പരിശോധന നടത്തിയപ്പോള്‍ കണ്ടെടുത്ത കുറിപ്പിലാണ് ഇതുസംബന്ധിച്ച വിവരമുള്ളതെന്ന് സൈന്യം അറിയിച്ചു. ഉറുദുവിലെഴുതിയതാണ് കത്ത്. അഫ്‌സല്‍ ഗുരുവിന്റെ പേര് ചേര്‍ത്ത് എഴുതിയ കത്തില്‍ അഫ്‌സല്‍ ഗുരുവിനോട് ചെയ്ത നടപടിയ്‌ക്കെതിരായ ആദ്യത്തെ പ്രതികാരമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അഫ്‌സല്‍ ഗുരുവിനെ 2013ലാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നഗ്രോത സൈനിക താവളത്തിനു നേരെ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ എട്ടുമണിക്കൂര്‍ നീണ്ടുനിന്ന സൈനിക നടപടിയിലൂടെയാണ് വധിച്ചത്. ഇവരില്‍ നിന്ന് കണ്ടെടുത്ത പല വസ്തുക്കളും ഇന്ത്യന്‍ നിര്‍മിതമാണെന്നും ഇവര്‍ക്ക് പ്രാദേശിക തലത്തില്‍ സഹായം ലഭിച്ചിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നും സൈനിക വക്താവ് അറിയിച്ചു. അതിര്‍ത്തിയില്‍ നിന്നും അതീവ സുരക്ഷയുള്ള നഗ്രോത സൈനിക താവളത്തിലേക്ക് ഭീകരര്‍ക്ക് എത്താന്‍ പ്രാദേശിക സഹായമില്ലാതെ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനത്തില്‍ താവളം ആക്രമിക്കാന്‍ ആറു ദിവസം മുമ്പ് പദ്ധതിയിട്ടിരുന്നുവെന്നും സൈന്യം പറയുന്നു. ആക്രമണത്തെക്കുറിച്ചും തുടര്‍ന്നുള്ള സൈനിക നടപടിയെക്കുറിച്ചും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടയില്‍ സൈനിക മേധാവി ജന. ദല്‍ബീര്‍ സിങ് സുഹാഗ് നഗ്രോത സന്ദര്‍ശിച്ചു.
പാകിസ്താനില്‍ ഭീകര താവളങ്ങള്‍ക്കു നേരെ സര്‍ജിക്കല്‍ ആക്രമണം നടത്തിയ ശേഷം പാകിസ്താന്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഏതാണ്ട് 19 സൈനികര്‍ വീരമൃത്യു വരിച്ചിട്ടുണ്ട്. പത്താന്‍കോട്ട്, ഉറി സൈനിക താവളങ്ങള്‍ ആക്രമിച്ച ശേഷമുണ്ടായ മൂന്നാമത്തെ ആക്രമണമാണ് നഗ്രോത ആക്രമണം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  11 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  11 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  11 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  11 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  11 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  11 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  11 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago