ഒടുവില്‍ 'കുട്ടിനേതാക്കള്‍' മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: 'കുട്ടികളുടെ നേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ വളരെയേറെ ആവേശത്തിലായിരുന്നു. മുഖ്യമന്ത്രിയെ നേരിട്ടു കാണാമല്ലോ. എന്നാല്‍ പതിനാലാം തീയതിയിലെ പരിപാടിക്ക് വരാന്‍ കഴിയില്ലെന്നു അറിഞ്ഞപ്പോള്‍ ഒരുപാടു സങ്കടമായി. മുഖ്യമന്ത്രിയെ നേരില്‍ കാണാനും പറയാന്‍ പഠിച്ചുവച്ച പ്രസംഗം ഒരിക്കല്‍ കൂടി പറയാനും ആഗ്രഹമുണ്ട്...'
ശിശുക്ഷേമസമിതി ഈ വര്‍ഷം നടത്തിയ ശിശുദിനാഘോഷത്തിലെ കുട്ടികളുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട മുക്കോല സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി എ.ജെ. ആര്‍ച്ച മുഖ്യമന്ത്രിക്ക് അയച്ച കത്തിലെ വരികളാണിത്. എന്തായാലും അതിന് ഫലമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക താല്‍പര്യമെടുത്തു കാണാന്‍ കുട്ടിനേതാക്കള്‍ക്ക് അവസരമൊരുക്കി. ആര്‍ച്ചക്കു പുറമെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നഥാന്‍ വി. ഫെലിക്‌സ്, സ്പീക്കര്‍ പി.ആര്‍. അദ്വൈത്, എസ്. ദിവ്യലക്ഷ്മി, എസ്. സ്‌നേഹ, സാവ സൂരജ് എിവരാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. കുട്ടികള്‍ മുഖ്യമന്ത്രിയോടൊപ്പം അല്‍പനേരം ചെലവഴിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ നേരില്‍കണ്ടു സംസാരിച്ചതിന്റെ ആവേശത്തിലാണു കുട്ടിനേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."