സഞ്ജുവിനെതിരേ നടപടിക്കു സാധ്യത
തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണിനെതിരേ അച്ചടക്ക നടപടിക്കു സാധ്യത. ത്രിപുരക്കെതിരായ രഞ്ജി ട്രോഫിയില്‍ കളിപ്പിക്കാത്തതിനു സഞ്ജുവിന്റെ പിതാവ് കഴിഞ്ഞ ദിവസം ടീം മാനേജ്മെന്റിലെ ഒരംഗത്തെ ഫോണില്‍ വിളിച്ചു മോശമായി സംസാരിച്ചുവെന്ന പരാതിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ താരത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ കെ.സി.എ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
രഞ്ജി ട്രോഫിയില്‍ മോശം ഫോമിലാണ് സഞ്ജു. ആദ്യ കളിയില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ പിന്നെ കാര്യമായ സംഭാവന നല്കാന് താരത്തിനു സാധിച്ചിട്ടില്ല.
കഴിഞ്ഞ കളിയില്‍ വേഗത്തില്‍ പുറത്തായി ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ സഞ്ജു ബാറ്റ് അടിച്ചൊടിച്ച് പുറത്തുപോയിരുന്നു. ഇത് അച്ചടക്ക ലംഘനമായി കണ്ടാണു ത്രിപുരക്കെതിരായ മത്സരത്തില്‍ നിന്നു താരത്തെ ഒഴിവാക്കാന്‍ കാരണമെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."