ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഒഴിവുകള്‍
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ മുസ്ലിം യുവജനതക്കായുള്ള കരുനാഗപ്പളളി, ആലുവ പരിശീലന കേന്ദ്രങ്ങളില്‍ കംപ്യൂട്ടര്‍ ഓപറേറ്റര്‍ തസ്തികയിലേക്കും ഓഫിസ് അറ്റന്‍ഡന്റ് തസ്തികയിലേക്കും വയനാട്, പയ്യന്നൂര്‍ പരിശീലന കേന്ദ്രങ്ങളില്‍ ഓഫിസ് അറ്റന്‍ഡന്റ് തസ്തികയിലേക്കും ഒന്നു വീതം ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ രണ്ടിന് വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: കംപ്യൂട്ടര്‍ ഓപറേറ്റര്‍ (എസ്.എസ്.എല്‍.സി, ഡി.സി.എ), ഓഫിസ് അറ്റന്‍ഡന്റ് (ഏഴാം ക്ലാസ് പാസ്).
വയനാട്, പയ്യന്നൂര്‍ പരിശീലന കേന്ദ്രത്തിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ രാവിലെ 11നും കരുനാഗപ്പളളി, ആലുവ പരിശീലന കേന്ദ്രത്തിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ രാവിലെ 11.30നും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം വികാസ് ഭവന് (നാലാംനില) തിരുവനന്തപുരം മുന്‍പാകെ നേരിട്ട് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."