ലൈന്‍മാന്‍മാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കോടതി
കൊച്ചി: അപകടകരമായ ജോലി ചെയ്യുന്ന ലൈന്‍മാന്‍മാര്‍ക്ക് വൈദ്യുതി ബോര്‍ഡ് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
പ്രാബല്യത്തിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജോലി സമയം സംബന്ധിച്ച് ലൈന്‍മാന്‍മാരേയും, മറ്റു ജോലിക്കാരേയും അറിയിക്കണമെന്നും ഇതു പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ജോലി സമയം പ്രസിദ്ധപ്പെടുത്താതെ കുടുതല്‍ സമയം ജോലി ചെയ്യണമെന്നു ബോര്‍ഡ് ആവശ്യപ്പെടരുത്. അപകടകരമായ ജോലി ചെയ്യുന്ന ലൈന്‍മാന്‍മാര്‍ക്ക് സഹായത്തിനായി സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടം ഉണ്ടാവണം.
ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. തൊഴില്‍ ചെയ്യുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനു തൊഴിലുടമ എന്ന തരത്തില്‍ വൈദ്യുത ബോര്‍ഡിനു ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു.
എന്നാല്‍ തൊഴില്‍ സമയം സംബന്ധിച്ച ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടാനാവില്ല. ബന്ധപ്പെട്ട യൂനിയനുകളും ബോര്‍ഡും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തു തീരുമാനം എടുക്കണമെന്നും തുടര്‍നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. സുരക്ഷാ ഉപകരണങ്ങള്‍ അപര്യാപ്തമാണെന്നത് ബോര്‍ഡ് പരിഗണിക്കണം.
അപടകരമായ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശന നടപടി വേണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ലൈന്‍മാന്‍മാര്‍ക്ക് കൂടുതല്‍ ജോലി ഭാരം ഉണ്ടാകുന്നുവെന്നും 12 മുതല്‍ 18 മണിക്കൂറോളം വരെ ജോലി ചെയ്യേണ്ടി വരുന്നുവെന്നും കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 150 ലൈന്‍മാന്‍മാര്‍ അപകടത്തില്‍ മരിച്ചു. ഈ സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ അനുവദിക്കുന്നതിനു നിര്‍ദേശം നല്‍കണമെന്നും അപകട രഹിതമായി തൊഴില്‍ ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."