മുംബൈ വിമാനത്താവളത്തില്‍ വിമാനച്ചിറകുകള്‍ ഉരസി; വന്‍ അപകടം ഒഴിവായി
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടല്‍ തലനാരിഴയ്ക്ക് ഒഴിവായി. രണ്ടു വിമാനങ്ങളുടെ ചിറകുകള് തമ്മില്‍ കൂട്ടിമുട്ടിയെങ്കിലും അപകടം ഒഴിവാകുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.45 നായിരുന്നു സംഭവം.
കുവൈത്ത് എയര്‍ലൈന്‍സും ഇന്‍ഡിഗോ വിമാനവുമാണ് അപകടത്തില്‍പെട്ടത്. കുവൈത്ത് എയര്‍ലൈന്‍സ് പാര്‍ക്ക് ചെയ്യാന്‍ എത്തുമ്പോള്‍ ഇന്‍ഡിഗോ വിമാനം ജയ്പൂരിലേക്ക് പറക്കാന്‍ പാര്‍ക്കിങ് സ്ഥലത്തുനിന്നും എടുക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകുകള് തമ്മില്‍ കൂട്ടിമുട്ടുന്നത് കണ്ട ഇന്റിഗോ യാത്രക്കാരന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
ഇയാള്‍ വിമാന ജീവനക്കാരെ വിവരം അറിയിക്കുകയും അപകടം ഒഴിവാക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മറ്റൊരു വിമാനത്തിലാണ് ഇന്റിഗോ യാത്രക്കാര്‍ ജയ്പൂരിലേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."