ജില്ലാ സഹകരണ ബാങ്ക് വഴി ആഴ്ചയില്‍ 24,000 രൂപവരെ പിന്‍വലിക്കാം
തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് ജില്ലാ സഹകരണബാങ്ക് വഴി ആഴ്ചയില്‍ 24,000 രൂപവരേ പിന്‍വലിക്കാം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സഹകാരികളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
പ്രാഥമിക സഹകരണസംഘങ്ങളില്‍ കെ.വൈ.സി നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. ജില്ലാ സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുറന്നാലുടന്‍ ഈ സൗകര്യം ലഭ്യമാകും. ഡിസംബര്‍ 10 മുതല്‍ ഒരുമാസം സഹകരണബാങ്കുകള്‍ സംസ്ഥാനവ്യാപകമായി നിക്ഷേപസമാഹരണ പരിപാടി നടത്തും.
ഡിസംബര്‍ പതിനെട്ടിന് സഹകാരികള്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടത്താനും തീരുമാനിച്ചതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. കേരളത്തിലെ സഹകരണബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കാന്‍ 2013 മുതല്‍ തന്നെ കെ.വൈ.സി മാനദണ്ഡങ്ങള്‍ ബാധകമാക്കിയെങ്കിലും പൂര്‍ണമായി പാലിച്ചിരുന്നില്ല.
സഹകരണ സംഘങ്ങളില്‍ അതാത് പ്രദേശത്തുള്ളവരാണ് പണം നിക്ഷേപിക്കുന്നത്. ബാങ്ക് ഭരണസമിതിയംഗത്തിന്റെ ശുപാര്‍ശയോടെയാണ് ആളുകളെ സഹകരണ സംഘങ്ങളില്‍ അംഗമാക്കുന്നത്. അതിനാല്‍ രേഖാമൂലമുള്ള തിരിച്ചറിയല്‍ രേഖകള്‍ ബാങ്കുകള്‍ കര്‍ശനമാക്കിയിട്ടില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."