ഉന്നത തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധം
തിരുവനന്തപുരം: ഉന്നത തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പുറത്തിറക്കി.
ഉന്നത തസ്തികകളിലുള്ള ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥാനക്കയറ്റം, ഡെപ്യൂട്ടേഷന്‍, വിദേശയാത്രകള്‍ എന്നിവ സംബന്ധിച്ച വെരിഫിക്കേഷന്‍ ഫലപ്രദമല്ലെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സിന്റെ തീരുമാനം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവരും സര്‍ക്കാര്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് തടയുകയാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യം.
വിജിലന്‍സിന്റെ ക്ലിയറന്‍സ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം. നടപടികള്‍ വേഗത്തിലാക്കാനും വിശദമായ പരിശോധന ആവശ്യമുള്ളപ്പോള്‍ വകുപ്പ് മേധാവികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ഒരു കോടിയിലധികം രൂപയ്ക്കു മേലുള്ള അഴിമതി പുറത്തുകൊണ്ടുവരുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി വിസില്‍ ബ്ലോവേഴ്‌സ് പുരസ്‌കാരം നല്‍കാനും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."