കേന്ദ്ര ധനമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്ത് വാണിജ്യ ദേശസാല്‍കൃത ബാങ്കുകള്‍ വായ്പകളിന്മേല് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. പ്രതിസന്ധി കണക്കിലെടുത്ത് കേരളം സഹകരണ ബാങ്കുകളിലെ വായ്പകളിന്മേല് മാര്‍ച്ച് 31 വരെ മൊറിട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ മേഖലയില്‍ മാത്രമല്ല, സംസ്ഥാനത്ത് മറ്റെല്ലാ മേഖലകളിലും പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വാണിജ്യ ബാങ്കുകളിലേയും ദേശസാല്‍കൃത ബാങ്കുകളിലേയും വായ്പകളില്‍ 50 ദിവസത്തേക്കെങ്കിലും മൊറിട്ടോറിയം ഏര്പ്പെടുത്തണ്ടേത് അത്യാവശ്യമാണ്. ബാങ്കുകളില്‍ ആവശ്യത്തിന് നോട്ട് ഇല്ലാത്തതിനാല്‍ ശമ്പള വിതരണം അവതാളത്തിലാവുമെന്ന പരിഭ്രാന്തിയിലാണ് ജീവനക്കാര്‍. അതിനാല്‍ ശമ്പള വിതരണം സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."