സഹകരണ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടും: പിണറായി
തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടുമെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടേയും സഹകാരികളുടേയും യോഗത്തില്‍ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കും. സഹകാരികള്‍ വീടുവീടാന്തരം കയറിയിറങ്ങി ഇക്കാര്യം നിക്ഷേപകരെ ബോധ്യപ്പെടുത്തണമെന്നും പിണറായി പറഞ്ഞു. സുതാര്യമായാണ് സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള പ്രതിസന്ധിയെ മുറിച്ചു കടക്കാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. സഹകരണ ബാങ്കുകള്‍ തങ്ങളുടെ നിക്ഷപങ്ങള്‍ പുറത്തെടുക്കേണ്ടിവരും. കാലാവധി എത്താത്ത നിക്ഷേപങ്ങളും നഷ്ടം സഹിച്ച് ഇത്തരത്തില്‍ ഉപയോഗിക്കണം. സംസ്ഥാന സഹകരണ ബാങ്കുകള്‍ ജില്ല, പ്രാഥമിക ബാങ്കുകളെ സഹായിക്കണം. കൂടാതെ ബാങ്കുകള്‍ കോര്‍ ബാങ്കിങ് ഇടപാടുകളിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."