നിയമലംഘനം നടത്തിയ എല്‍ എല്‍ എക്കും,നേതാക്കള്‍ക്കുമെതിരെ കേസെടുക്കണം : ബി ജെ പി
കാഞ്ഞങ്ങാട്: നിരോധനാജ്ഞ ലംഘിച്ച് വിജയാഹ്ലാദ റാലി നടത്തിയ എം എല്‍ എക്കും,സി പി എം നേതാക്കള്‍ ക്കുമെതിരെ പൊലിസ് കേസെടുക്കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങളില്‍ ജില്ലയിലെ ഉന്നത സിപിഎം നേതാക്കള്‍ക്കും പങ്കുണ്ട്. കഴിഞ്ഞ ദിവസം മാവുങ്കാലില്‍ എം എല്‍ എ അക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ശ്രീകാന്ത് പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് റാലി നടത്തിയ എം എല്‍ എക്കും നേതാക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ പൊലിസ് തയ്യാറാകണം. അതിന് പൊലിസ് തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. റാലിയില്‍ എം എല്‍ എ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ മണല്‍ മാഫിയ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. ജനപ്രതിനിധിക്ക് മണല്‍ മാഫിയകളുമായുള്ള ബന്ധവും അന്വേഷിക്കണം. ഫലപ്രഖ്യാപന ദിവസം നിയമം ലംഘിക്കുകയും നിയമം കയ്യിലെടുക്കുകയുമാണ് സി പി എം ചെയ്തിട്ടുള്ളത്. തെറ്റിദ്ധാരണ പരത്തി അണികള്‍ക്ക് അക്രമമുണ്ടാക്കാനുള്ള പ്രചോദനം നല്‍കിയത് എം എല്‍ എയാണ്. അക്രമത്തെ ബിജെപി ഒരിക്കലും ന്യായീകരിക്കുകയില്ലെന്നും എം എല്‍ എ അക്രമിക്കപ്പെടാതിരുന്നതുകൊണ്ട് അതിനെ അപലപിക്കേണ്ട കാര്യമില്ലെന്നും ശ്രീകാന്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന്‍, ആര്‍ എസ് എസ് ജില്ലാ കാര്യകാരി സദസ്യന്‍ പി.കൃഷ്ണന്‍ ഏച്ചിക്കാനം എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."