കെ. പി ഫരീദ് മുസ്‌ലിയാര്‍ ആണ്ടു നേര്‍ച്ചയും അനുസ്മരണവും
മലപ്പുറം: പൊന്മള കെ.പി ഫരീദ് മുസ്‌ലിയാരുടെ എട്ടാമത് ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് അനുസ്മരണ സംഗമം നടന്നു. പൊന്മളയിലെ വസതിയില്‍ നടന്ന ചടങ്ങുകള്‍ക്ക് രാവിലെ 9.30ന് സമസ്ത ജന.സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്്‌ലിയാരുടെ പ്രാര്‍ഥനയോടെ സമാരംഭം കുറിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ഖത്തം ദുആ സദസിന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഖബ്‌റ് സിയാറത്തിന് പെരുമണ്ണ കോളശ്ശേരി മുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍ കോഡൂര്‍, ഇസ്മാഈല്‍ മുസ്്‌ലിയാര്‍ പാണക്കാട്, സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ കൂരിയാട്, സൈദ് മുസ്്‌ലിയാര്‍ എളേറ്റില്‍, പി.കെ മുഹമ്മദലി ബാഖവി ഓമശ്ശേരി, കെ.ടി അബ്ദുല്‍ കരീം ബാഖവി, കെ.പി ബഷീര്‍ ബാഖവി, എന്‍.എം അഷ്‌റഫ് ബാഖവി എളേറ്റില്‍, പി.വി അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍, ശുഐബ് ഫൈസി, കെ.ടി അബ്ദുറഹ്മാന്‍ ഫൈസി, അഷ്‌റഫ് ബാഖവി കരീറ്റിപറമ്പ്, അബ്ദുസമദ് ബാഖവി, ഇബ്‌റാഹീം ബാഖവി പൊന്മള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടി.എ ഹുസൈന്‍ ബാഖവി പെരുമണ്ണ സ്വാഗതവും ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.
പ്രസിഡന്റ് പാണക്കാട് ഇസ്മാഈല്‍ മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഊനത്തുല്‍ ഇഖ് വാന്‍ ഫെഡറേഷന്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ജനറല്‍ ബോഡി യോഗം ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."