ഫാസിസ്റ്റ് നയം: ഇടത്-മതേതര കൂട്ടായ്മ അനിവാര്യം എസ്. ഇ. യു
കണ്ണൂര്‍: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെയും നടപടികളെയും ചെറുത്തു തോല്‍പ്പിക്കുന്നതിന് ഇടത്-മതേതര കക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണെന്നു സ്റ്റേറ്റ് എംപ്ലോയിസ് യൂനിയന്‍ (എസ്.ഇ.യു) സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുന്ന അപകടഘട്ടത്തില്‍ ഈ കൂട്ടായ്മയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
കള്ളപ്പണക്കാരെ വലയിലാക്കുക എന്ന പേരില്‍ അര്‍ധരാത്രിയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ പാവപ്പെട്ടവരും തൊഴിലാളികളും ചെറുകിട കര്‍ഷകരും സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ ചില്ലിക്കാശുകള്‍ നിയമപരമാക്കുന്നതിനു വേണ്ടി ദിവസങ്ങളോളം അലയുകയും പൊരി വെയിലില്‍ കനത്ത ചൂടില്‍ 'ക്യൂ' നില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. എന്നാല്‍ കള്ളപ്പണക്കാര്‍ക്കും കുത്തകക്കാര്‍ക്കും ഒരു ബുദ്ധിമുട്ടും അനുഭവിച്ചതായി കാണുവാന്‍ കഴിഞ്ഞില്ല. വ്യത്യസ്ത ജാതി - മത - വര്‍ഗ - ഭാഷ വിഭാഗങ്ങള്‍ അധിവസിക്കുന്ന ഭാരതത്തില്‍ ഏക സിവില്‍കോഡ് അപ്രായോഗികവും ഭരണഘടനാ വിരുദ്ധവുമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ഭാരവാഹികള്‍: നസീം ഹരിപ്പാട് (പ്രസിഡന്റ്), കെ.എം റഷീദ്, സി.എച്ച് ജലീല്‍, പി.സി റഫീഖ്, അക്ബറലി പാറക്കോട് (വൈസ് പ്രസിഡന്റുമാര്‍), എ.എം അബൂബക്കര്‍ (ജനറല്‍ സെക്രട്ടറി), എം. മുഹമ്മദ് മുസ്തഫ, ബീരു പി മുഹമ്മദ്, നാസര്‍ നങ്ങാരത്ത്, സൈഫുദ്ദീന്‍ മുസ്‌ലിയാര്‍ കൊല്ലം (സെക്രട്ടറിമാര്‍), സിബി മുഹമ്മദ് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."