HOME
DETAILS

ബാങ്കുകളില്‍ പണമില്ല; എ.ടി.എമ്മുകള്‍ അടഞ്ഞു: കിട്ടുമോ ശമ്പളം

  
backup
November 30 2016 | 21:11 PM

125888

ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച ശേഷമെത്തിയ ആദ്യമാസാരംഭത്തില്‍ ശമ്പളം നല്‍കാന്‍ പണമില്ലാതെ കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍. ഇന്നലെ മുതലുള്ള ഒരാഴ്ച രാജ്യത്തെ പോതുമേഖലാ സ്വകാര്യമേഖലകളിലുള്ള ദശലക്ഷക്കണക്കിനു പേരുടെ അക്കൗണ്ടുകളിലേക്കു ശമ്പളം എത്തേണ്ട ദിവസമാണ്.
എന്നാല്‍ ആവശ്യത്തിനു പണമില്ലാത്തതിനാല്‍, നോട്ട് നിരോധിച്ചതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് ഇപ്പോള്‍ സര്‍ക്കാരുകളും ബാങ്കുകളും അഭിമുഖീകരിക്കുന്നത്. കേരളത്തിലുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നാണ് ശമ്പളം വിതരണം ചെയ്യുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്നലെ മുതല്‍ തുടങ്ങുന്ന ഒരാഴ്ചയ്ക്കുള്ളിലും ശമ്പളം വിതരണംചെയ്യുന്നതാണു രീതി. ശമ്പളവാരത്തിന്റെ ആദ്യദിനമായ ഇന്നലെ വ്യവസായ തലസ്ഥാനമായ മുംബൈയടക്കമുള്ള വന്‍നഗരങ്ങളിലെ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിച്ച് ആദ്യമണിക്കൂറിനുള്ളില്‍ തന്നെ കാലിയായി.


പണ ദൗര്‍ലഭ്യം രൂക്ഷമായിരിക്കെയാണ് മാസാരംഭം എത്തിയിരിക്കുന്നത്. നവംബര്‍ 29നു ശേഷം സാധുവായ നോട്ടുകള്‍ നിക്ഷേപിക്കുകയാണെങ്കില്‍ അവ പിന്‍വലിക്കുന്നതിനു നിയന്ത്രണം ഉണ്ടായിരിക്കില്ലെന്നു റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം അറിയിച്ചത് മാസ ശമ്പളക്കാര്‍ക്ക് ആശ്വാസമാണെങ്കിലും പണം ഇല്ലാത്തതാണ് ബാങ്കുകളെ കുഴക്കുന്നത്. ശമ്പള വിതരണത്തിനായി ആവശ്യപ്പെട്ടത്ര പണം സംസ്ഥാനങ്ങള്‍ക്കോ കീഴ്ബാങ്കുകള്‍ക്കോ റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ല.
പണം പിന്‍വലിക്കുന്നതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഇളവില്‍ മിക്ക ബാങ്കുകള്‍ക്കും എതിര്‍പ്പുമുണ്ട്. ശമ്പളം പണമായി പിന്‍വലിക്കാന്‍ മാത്രം പണമില്ലെന്നു വിവിധ ബാങ്കുകള്‍ അതതു സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചുകഴിഞ്ഞു.
വരും ദിവസങ്ങളില്‍ നോട്ട് ദൗര്‍ലഭ്യം കൂടുതല്‍ രൂക്ഷമാവുമെന്നാണു സാമ്പത്തികവിദഗ്ധരും സ്വകാര്യ കമ്പനി മേധാവികളും ധനകാര്യനിരീക്ഷകരും പറയുന്നത്. പരമാവധി കാര്‍ഡുകള്‍ ഉപയോഗിക്കണമെന്നു ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും പാല്‍, പത്രം തുടങ്ങിയ ബില്ലുകള്‍, വീട്ടുവാടക, ഫീസ്, മറ്റു മാസാന്ത ബില്ലുകള്‍ എന്നിവയ്ക്കു പണം തന്നെ ആവശ്യമായതിനാല്‍ ഇന്നുമുതലുള്ള ദിവസങ്ങളില്‍ മാസശമ്പളക്കാര്‍ തങ്ങളുടെ മൊത്തം ശമ്പളത്തിന്റെ പകുതിയിലേറെ തുക പിന്‍വലിക്കാന്‍ ശ്രമിക്കും. ഇതു മുന്‍പുള്ളതിനേക്കാള്‍ വേഗത്തില്‍ എ.ടി.എമ്മുകള്‍ കാലിയാവാനും കാരണമാകും. ഉപഭോക്താക്കളോടു കഴിയുന്നത്ര കാര്‍ഡുകള്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് മറ്റുബാങ്കുകള്‍ക്കു നല്‍കിയിരിക്കുന്ന ഉപദേശം.


ശമ്പളം പണമായി വേണമെന്നു കേരളം, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ജീവനക്കാരും വിവിധ തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തിനു പണം ഇല്ലാത്തതിനെ തുടര്‍ന്നു കേരളത്തിലടക്കമുള്ള ബാങ്കുകളില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ആവശ്യത്തിന് പൊലിസ് സുരക്ഷ ഉറപ്പാക്കാന്‍ തങ്ങളുടെ അംഗബാങ്കുകള്‍ക്കു നിര്‍ദേശം കൊടുക്കണമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷ(ഐ.ബി.എ)നോട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
നോട്ട് ക്ഷാമത്തെ തുടര്‍ന്ന് കോഴിക്കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ കനറാ ബാങ്ക് ശാഖകള്‍ പൂട്ടി.
അതേസമയം വലിയ കമ്പനികള്‍ വിവിധ വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ചു ജീവനക്കാര്‍ക്കു ടോക്കണ്‍ നല്‍കിയും പണദൗര്‍ലഭ്യം അതിജീവിക്കുന്നു. നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ച് 1000, 500, 200 എന്നിവയുടെ ടോക്കണുകള്‍ ഉണ്ടാക്കുകയും ഇവ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്കു നല്‍കുകയും ചെയ്യും.
ജീവനക്കാര്‍ തങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പണത്തിനു പകരം ഈ ടോക്കണ്‍ ഉപയോഗിച്ചു വാങ്ങും. പിന്നീട് വ്യാപാരസ്ഥാപനങ്ങള്‍ ഈ ടോക്കണ്‍ കമ്പനികള്‍ക്കു സമര്‍പ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  43 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago