മാവോയിസ്റ്റ് വേട്ട: മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ചെന്നിത്തല
അഗളി : നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട സംബന്ധിച്ചു ജനങ്ങളോട് ഇതുവരേയും കാര്യങ്ങള്‍ വിശദീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഭീരുത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടി വാലി ജലസേചന പദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി മൗനം വെടിയണം. സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. താന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ രൂപേഷിനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ കാര്യങ്ങളെല്ലാം ജനങ്ങളോട് വിശദീകരിച്ചിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. നിലമ്പൂരില്‍ സംഭവിച്ചത് എന്താണെന്ന് അറിയില്ല. എന്തായാലും പൊതുസമൂഹം മാവോയിസ്റ്റുകള്ക്കൊപ്പമല്ല. ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മാവോയിസ്റ്റുകളെ ആദിവാസികള്‍ ഉള്‍പ്പെടെ ആര്‍ക്കും വിശ്വാസമില്ല. ആയുധം താഴെവച്ച് മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്ക്കു തയാറാകുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."