HOME
DETAILS
MAL
പാക് അധീന കശ്മിരില്‍ നിന്ന് കുടിയേറിയവര്‍ക്ക് 2000 കോടിയുടെ പാക്കേജ്
backup
November 30 2016 | 22:11 PM
ന്യൂഡല്‍ഹി: പാക് അധീന കശ്മിരില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്കുള്ള 2000 കോടിയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. 36,384 കുടുംബങ്ങള്‍ക്കാണ് പാക്കേജിന്റെ സഹായം ലഭ്യമാവുക.
ഓരോ കുടുംബത്തിനും അഞ്ചര ലക്ഷം വീതം ലഭിക്കുമെന്ന് മുതിര്‍ന്ന മന്ത്രിസഭാ വക്താവ് അറിയിച്ചു.പാക അധീന കശ്മിരില്‍ നിന്നുള്ളവരും കശ്മിരില്‍ മേല്‍വിലാസവുമില്ലാത്ത കുടിയേറ്റക്കാര്‍ ജമ്മു, കത്വ, രജൗരി ജില്ലകളില്‍ കൂടുതലായുള്ളത്. വിഭജനത്തെ തുടര്‍ന്നും ഇന്ത്യ-പാക് യുദ്ധങ്ങളെ തുടര്‍ന്നുമാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."