HOME
DETAILS
MAL
വയനാട് റെയില്‍വേ; ഫണ്ട് കൈമാറാന്‍ നടപടി വേണമെന്ന്
backup
December 01 2016 | 00:12 AM
മേപ്പാടി: നെഞ്ചന്‍കോട്- വയനാട്- നിലമ്പൂര്‍ റെയില്‍വേക്കായി മുന്‍ സര്‍ക്കാര്‍ അനുവദിച്ച എട്ട് കോടി രൂപ ഡി.എം.ആര്.സിക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ ജന പ്രതിനിധികള്‍ അടിയന്തിരമായി ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ ങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് കെ.പി ഹൈദര്‍ അലി അധ്യക്ഷനായി. ജയേഷ് കോട്ടനാട്, യൂനസ് ചുളിക്ക, പി.എം മന്‍സൂര്‍, കെ അനൂപ് കുമാര്‍, ഇ.വി ബെന്നി, കെ കബീര്‍ അലി, എന്‍ നോറിസ്, പി റഫീഖ്, രവീന്ദ്രന് ചാലിയാട്ടില്‍, രോഹിത് ബോധി, ജിന്സണ് കുളത്തിങ്കല്‍, യാക്കൂബ്, ശിഹാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."