HOME
DETAILS
MAL
വിദേശ സഞ്ചാരിയെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്നു
backup
December 01 2016 | 00:12 AM
ഊട്ടി: വിദേശ സഞ്ചാരിയെ ആക്രമിച്ച് പണവും മൊബൈലും മോഷ്ടിച്ചു. ഊട്ടിയിലെ കാമരാജ് സാഗര്‍ ഡാമിന് സമീപത്താണ് സംഭവം. ഊട്ടി സന്ദര്‍ശിക്കാനെത്തിയ ഇംഗ്ലണ്ട് സ്വദേശി ജറേബ(30)യെ ആക്രമിച്ചാണ് 3,000 രൂപയും ക്രഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തിയത്. ടൂറിസ്റ്റ് ഗൈഡ് ഊട്ടി കാന്തല്‍ സ്വദേശി വിന്‍സന്റ് (36)നെ മര്‍ദിച്ച് അവശനാക്കിയാണ് വിദേശിയെ കൊള്ളയടിച്ചത്. കമ്പികഷ്ണം കൊണ്ട് തലക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിലായ വിന്‍സന്റിനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരടങ്ങിയ സംഘമാണ് ഇവരെ ആക്രമിച്ചത്. ഇതുസംബന്ധിച്ച് ജറേബ് ഊട്ടി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."