ജില്ലാ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് നാളെ
കല്‍പ്പറ്റ: കേണിച്ചിറ യുവപ്രതിഭ ക്ലബിന്റെയും ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് നാളെ മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. എ.ജെ കൃഷ്ണമോഹന് എവര്‍റോളിങ് വിന്നേഴ്സ് ട്രോഫിക്കും മാളിയേക്കല്‍ ഏബ്രഹാം സ്മാരക എവര്‍റോളിങ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ചാംപ്യന്‍ഷിപ്പ് നാളെ വൈകുന്നേരം അഞ്ചിന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന് അധ്യക്ഷനാകും. കേണിച്ചിറ യുവപ്രതിഭ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജില്ലയില്‍ നിന്നുള്ള 25 ടീമുകള്‍ പങ്കെടുക്കും. ഈ മത്സരങ്ങളില്‍ നിന്നാണ് അങ്കമാലിയില്‍ വച്ച് നടക്കുന്ന സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ്പിലേക്കുള്ള വയനാട് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നത്. മത്സരങ്ങള്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വോളിബോള്‍ അസോസിയേഷന് പ്രസിഡന്റ് ഇ.എഫ് ടോമി, സെക്രട്ടറി കെ.പി രവീന്ദ്രനാഥന്‍ നായര്‍, വോളിബോള്‍ ചാംപ്യന്‍ഷിപ്പ് കണ്‍വീനര്‍ എം.എന്‍ ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."