ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് നിര്‍ണായക ചര്‍ച്ച ഇന്ന്
മേപ്പാടി: ലോക്കൗട്ട് ചെയ്ത ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ലേബര്‍ കമ്മീഷന് വിളിച്ച് ചേര്‍ത്ത യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.
രാവിലെ 11ന് തൊഴില്‍ ഭവനിലാണ് യോഗം നടക്കുക. മാനേജ്മെന്റ് പ്രതിനിധികള്‍ക്ക് പുറമെ ട്രേഡ് യൂനിയന്‍ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ഇന്നത്തെ ചര്‍ച്ചയെ ഏറെ പ്രതീക്ഷയോടെയാണ് തൊഴിലാളികള്‍ കാണുന്നത്.
ഒക്ടോബര്‍ 27നാണ് തോട്ടം സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ കമ്പനി ലോക്കൗട്ട് ചെയ്തത്. തുടര്‍ന്ന് 20 ദിവസത്തോളം തൊഴിലാളികള്‍ സത്യഗ്രഹ സമരം നടത്തി. തുടര്‍ന്ന് പ്രതിഷേധത്തിന്റെ ഭാഗമായി തേയില കൊളുന്ത് വെട്ടി വില്പന നടത്തിവരികയാണ്. ഇതിനിടയില്‍ രണ്ട് തവണ ചര്‍ച്ച നടന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല. ഇന്നത്തെ ചര്‍ച്ചയില്‍ തോട്ടത്തിന്റെ എം.ഡി നേരിട്ട് പങ്കെടുക്കുമെന്നാണ് സൂചന. സമരം നീണ്ട് പോകുന്നത് ചെമ്പ്ര എസ്റ്റേറ്റിനെ സംബന്ധിച്ചും വലിയ നഷ്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."