HOME
DETAILS
MAL
നെല്‍കൃഷിക്ക് ധനസഹായം
backup
December 01 2016 | 00:12 AM
മലപ്പുറം: നെല്‍കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നെല്‍കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് കൂലി ചെലവിലേക്ക് ഹെക്ടറിന് 1500 രൂപ തോതില്‍ ജില്ലാപഞ്ചായത്ത് സഹായം നല്‍കും. ഹെക്ടറിന് 3000 രൂപയാണ് പരമാവധി നല്കുന്ന സഹായം. ഇതില്‍ 1500 രൂപ ഗ്രാമപഞ്ചായത്തുകള്‍ നല്‍കണം.
ജില്ലയിലെ നെല്‍ കൃഷിക്കാര്‍ കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണം. 88 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഈ പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ ഇതേ പദ്ധതിക്കുവേണ്ടി പ്രൊജക്ട് തയാറാക്കിയ പ്രദേശത്തുള്ളവര്‍ക്കു മാത്രമേ സഹായത്തിന് അപേക്ഷിക്കാനാകൂ. അര്‍ഹതപ്പെട്ടവര്‍ ഡിസംബര്‍ അഞ്ചിനകം കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."