കണ്ടംകുളത്തി ആയുര്‍വേദ വൈദ്യശാല ജില്ലയില്‍ സാന്നിധ്യമറിയിക്കുന്നു
മലപ്പുറം: ആയുര്‍വേദ വൈദ്യശാസ്ത്രത്തില്‍ 169 വര്‍ഷത്തെ ചികിത്സാ പാരമ്പര്യമുള്ള കണ്ടംകുളത്തി ആയുര്‍വേദ വൈദ്യശാലയുടെ പുതിയ ബ്രാഞ്ച് തിരൂരില്‍ പുങ്ങോട്ടുകുളം ദാറൂസലാം മാളിന് മുന്‍വശത്ത് ഇന്ന് ഫ്രാന്‍സിസ് കണ്ടംകുളത്തി ഉദ്ഘാടനം ചെയ്യും. പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഔഷധ ചേരുവകളാല്‍ നിര്‍മിതമായ മരുന്നുകളും ചികിത്സാരീതികളും മിതമായ നിരക്കുകളില്‍ ലഭിക്കും.,
പ്രമേഹം, ജീവിതശൈലീ രോഗങ്ങള്‍, സന്ധിവേദനകള്‍, സോറിയാസിസ്, സ്ത്രീ രോഗങ്ങള്‍, കുട്ടികളിലെ രോഗങ്ങള്‍, അമിതവണ്ണം, ഉറക്കക്കുറവ് എന്നിവക്ക് വിദഗ്ധ ചികിത്സകളും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ പ്രസവരക്ഷാ മരുന്നുകളും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് എട്ടുവരെ ഡോ. മുഹമ്മദ് അഷ്‌റഫ്, ഡോ. ആദില്‍ നകുന്നത്ത് എന്നിവരുടെ സേവനമുണ്ടാ കും. ബുക്കിങ്ങിന്: 7593001104, 7593001105.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."