ഹൈദരാബാദിലെ ബസപകടം: വിദ്യാര്‍ഥികള്‍ നാട്ടിലെത്തി
പെരിന്തല്‍മണ്ണ: ഹൈദരാബാദിലേക്കു പഠനയാത്ര പോയ കീഴാറ്റൂര്‍ അല്‍ഷിഫ ഫാര്‍മസി കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട സംഭവത്തില്‍ മരണപ്പെട്ട യുവാക്കളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു മറവ് ചെയ്തു. സാരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി നാട്ടിലെത്തിച്ചു. തെലങ്കാനയിലാണ് അപകടം നടന്നിരുന്നത്.
ബസിന്റെ ക്ലീനര്‍ പാണ്ടണ്ടി ക്കാട് ഒറവംപുറം ഓട്ടുപാറ അമീന്‍ (22), ഗൈഡ് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് ലക്ഷംവീട് കോളനിയിലെ രാജീവ് (32) എന്നിവരുടെ മൃതദേഹങ്ങളാണ് ഗഡ്ചര്‍ലയിലെ ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം നാട്ടിലെത്തിച്ച് മറവ് ചെയ്തത്. ബസുടമയും ബന്ധുക്കളും അപകടസ്ഥലത്തത്തെിയിരുന്നു. ചൊവ്വാഴ്ച രാവിലെ 8.30നാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹൈദരാബാദിലത്തെുന്നതിന് 70 കിലോമീറ്റര്‍ മുന്‍പു ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയില്‍ മെഹബൂബ് നഗര്‍ ഗെഡ്ചര്‍ലയിലെ മാച്ചാരത്താണ് സംഭവം നടന്നത്.
ബസിനു മുന്നിലേക്ക് ചാടിയ സ്ത്രീയെ രക്ഷിക്കാന്‍ ബസ് വെട്ടിച്ചച്ചോള്‍ ലോറിയില്‍ കൊണ്ടണ്ടുപോയ കൂറ്റന്‍ പൈപ്പ് മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ത്ത് അകത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ 'പോംപി' ടൂര്‍ കമ്പനിയുടേതാണ് അപകടത്തില്‍പെട്ട ബസ്. 28 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എക്‌സ്പ്രസില്‍ ഇറങ്ങിയത്. രക്ഷിതാക്കളും കോളജ് പ്രധിനിധികളും എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഡ്രൈവര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരടക്കം 32 പേര്‍ക്ക് അപകടത്തില്‍ സാരമായി പരുക്കേറ്റിരുന്നു.
ഡ്രൈവര്‍ പാണ്ടണ്ടിക്കാട് ഒറവംപുറം കൊപ്പത്ത് ഹക്കീമിനെ ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലെത്തിച്ചു. വിദ്യാര്‍ഥികളില്‍ ആരുടേയും പരുക്ക് ഗുരുതരമല്ല. വിദ്യാര്‍ഥികള്‍ ഫാം ഡി കോഴ്‌സിന് പഠിക്കുന്നവരാണ്. മരിച്ച അമീന്‍ ഒറവംപുറം ഓട്ടുപാറ മുഹമ്മദ്-ആയിശ ദമ്പതികളുടെ മകനും അവിവാഹിതനുമാണ്. സഹോദരങ്ങള്‍: അബ്ദുസലാം, കബീര്‍, മുഹമ്മദ് ഷാജഹാന്‍, ലത്തീഫ്, നൗഫല്‍, രിയാന്‍, റജീന, സുനീറ. മരിച്ച രാജീവ് രണ്ടണ്ടു മാസം മുന്‍പാണ് വിവാഹിതനായത്. പിതാവ്: രാജന്‍. മാതാവ്: ബേബി. ഭാര്യ: സുനിത. സഹോദരങ്ങള്‍: സുരേഷ്, കൃഷ്ണന്‍, പരേതനായ ബാലന്‍, ദുര്‍ഗ, വിജയ, ബിന്ദു, കവിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."