HOME
DETAILS

ബിജുമോന് ജീവിക്കണമെങ്കില്‍ സുമനസുകള്‍ കനിയണം ചികിത്സക്കായി വേണ്ടത് 20 ലക്ഷം രൂപ

  
backup
December 01 2016 | 07:12 AM

%e0%b4%ac%e0%b4%bf%e0%b4%9c%e0%b5%81%e0%b4%ae%e0%b5%8b%e0%b4%a8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf



അമ്പലപ്പുഴ: തലച്ചോറിനും, വൃക്കക്കും അടിയന്തിര ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന മത്സ്യതൊഴിലാളി യുവാവ് കാരുണ്യമതികളുടെ കനിവിനായി കൈ നീട്ടുന്നു .
പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കരൂര്‍ പുത്തന്‍പറമ്പില്‍ വാടകക്കു താമസിക്കുന്ന ബിജുമോന്‍ (41) ആണ് സഹായം കാത്ത് കഴിയുന്നത്.കരൂരില്‍ സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ടതിനു ശേഷം ബിജുമോനും ഭാര്യ തുളസിയും 15 വയസുള്ള മകന്‍ അശ്വിനും, 12 വയസ്സുള്ള മകള്‍ ശ്രീലക്ഷ്മിയുമായി കരൂര്‍ ന്യു എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്.ഇതിനിടയിലാണ് മൂന്നു മാസം മുന്‍പ് ബിജു മോന് കടുത്ത തലവേദന തുടങ്ങിയത്.
തുടക്കത്തില്‍ അമ്പലപ്പുഴയിലെ ഹോമിയോ ക്ലിനിക്കില്‍ ചികിത്സ നടത്തിയെങ്കിലും പിന്നീടിത് കൂടിയതോടെ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററില്‍ ചികിത്സ തേടി. ഇവിടെ വെച്ച് ഉറക്കമില്ലായ്മ വന്നതോടെയാണ് ചികിത്സ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു മാറ്റിയത്.ഇവിടെ വെച്ച് നടന്ന സ്‌കാനിംഗ് ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തിയപ്പോഴാണ് ഒരു വൃക്ക തകരാറിലായ വിവരം അറിയുന്നത്.കൂടാതെ തലച്ചോറില്‍ ഞരമ്പുകള്‍ കുമിളകള്‍ പോലെ ആയതായും പരിശോധനയില്‍ തെളിഞ്ഞു.ഇതിനു ശേഷം തുടര്‍ചികിത്സ തിരുവനന്തപുരം ശ്രീ ചിത്രയിലേക്കു മാറ്റി. എന്നാല്‍ ആദ്യം വൃക്ക ശസ്ത്രക്രിയ ചെയ്ത ശേഷം മാത്രമെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയൂ എന്നാണ് ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
  വൃക്ക ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്താമെങ്കിലും ഇതിന് പത്തുലക്ഷത്തോളം രൂപ ചെലവുവരും. തലച്ചോറിലെ ശസ്ത്രക്രിയക്കും ഇതേ തുക ചെലവാകുമെന്നാണ് പറയുന്നത്.9 ദിവസത്തോളം ശീ ചിത്രയിലായിരുന്നു.
ഇതിനു ശേഷം ആശുപത്രി വിട്ട ഈ യുവാവ് ഇപ്പോള്‍ കരൂരില്‍ വാടക കെട്ടിടത്തിലാണ് കഴിയുന്നത്.പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ ട്യൂബിട്ട് കിടക്കുകയാണ് ഈ കുടുംബനാഥന്‍. തുമ്മുകയോ, ചുമക്കുകയോ ചെയ്താല്‍ തലച്ചോറിലെ ഞരമ്പ് പൊട്ടി അപകടം സംഭവിക്കുകയോ ഒരു വശം തളരുകയോ ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.തൊഴിലുറപ്പു ജോലിക്കും, ചെമ്മീന്‍ പീലിംഗ് ജോലിക്കും പോയിരുന്ന ഭാര്യ തുളസിക്ക് ഇപ്പോള്‍ ജോലിക്ക് പോകാനും കഴിയുന്നില്ല.
വീടിന്റെ വാടക നല്‍കാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളുടെ പഠനചെലവിനും മറ്റു ചെലവുകള്‍ക്കുമായി നെട്ടോട്ടമോടുകയാണ് ഈ കുടുംബം. അടിയന്തിരമായി ഈ രണ്ടു ശസ്ത്രക്രിയകളും നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ നിത്യവൃത്തിക്കു പോലും മാര്‍ഗമില്ലാത്ത ഈ കുടുംബത്തിന് 20 ലക്ഷം രൂപ സ്വപ്നം കാണാന്‍ കഴിയാത്ത തുകയാണ്.നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ സഹായവും ഇതുവരെ ലഭിച്ചിട്ടില്ല .ബിജു മോനെ സഹായിക്കാന്‍ സന്‍മനസ്സുള്ളവര്‍ പുറക്കാട് എസ്.ബി.ടിയില്‍ ഭാര്യ തുളസിയുടെ പേരിലുളള 67134472747 എന്ന അക്കൗണ്ട് നമ്പരില്‍ സഹായം നല്‍കുക. കഎടഇ കോഡ് ടആഠഞഛഛഛഛ 475  ഫോണ്‍ നമ്പര്‍-9745 226731.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  18 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  30 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  37 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago