കടമക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങളെ അയോഗ്യരാക്കി
കൊച്ചി: കൂറുമാറിയതിന് എറണാകുളം കടമക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ വി ഭാസ്കരന് അയോഗ്യരാക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങളായ എ.ജി മാത്യൂ-വാര്‍ഡ് 9, എം.എഫ് പ്രസാദ് -വാര്‍ഡ് 7 എന്നിവരെയാണ് അയോഗ്യരാക്കിയത്.
കൂറുമാറ്റ നിരോധന നിയമ പ്രകാരം കഴിഞ്ഞ നവംബര്‍ 30 മുതല്‍ ആറു വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നതില്‍ നിന്നുമാണ്് വിലക്ക്.
13 വാര്‍ഡുകളുള്ള കടമക്കുടി ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിന് അഞ്ചും എല്‍.ഡി.എഫിന് അഞ്ചും, ബി.ജെ.പിക്ക് രണ്ടും, ഒരു സ്വതന്ത്രനുമാണ് അംഗങ്ങള്‍. 2015 നവംബര്‍ 19ന് പ്രസിഡന്റ് സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് മനപ്പൂര്‍വം അസാധു വോട്ടുരേഖപ്പെടുത്തി ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചു.
ഇതിനെതിരേ കോണ്‍ഗ്രസ് അംഗം എം.എ സുന്നോപന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."