HOME
DETAILS
MAL
മണ്ണുമാന്തിയന്ത്രത്തില്‍ ട്രെയിന്‍ തട്ടി; അപകടം ഒഴിവായത് തലനാരിഴക്ക്
backup
December 01 2016 | 07:12 AM
ആലുവ: മെട്രോ നിര്‍മാണ മേഖലയിലെ മണ്ണുമാന്തിയന്ത്രത്തില്‍ ട്രെയിന്‍ തട്ടി. ഡ്രൈവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് മെട്രോയുടെ രണ്ടാം സ്റ്റേഷനായ പുളിഞ്ചോട് ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ട്രെയിന്‍ മണ്ണുമാന്തി യന്ത്രത്തില്‍ തട്ടിയത്.
നിര്‍മ്മാണ മേഖലയിലെ മണ്ണ് നിരപ്പാക്കുന്നതിനിടയിലാണ് യന്ത്രം തെന്നിമാറി റെയില്‍പ്പാളത്തിലേക്ക് കടന്നത്. ഉടന്‍തന്നെ യന്ത്രം വെട്ടിച്ചുമാറ്റുന്നതിനിടയിലാണ് ട്രെയിന്‍ വരുന്നതിന്റെ വെളിച്ചം ഡ്രൈവര്‍ തിരിച്ചറിയുന്നത്. ഉടന്‍ യന്ത്രത്തിന്റെ ഡ്രൈവറായിരുന്ന മൂര്‍ഷിദാബാദ് സ്വദേശി ഹക്കീം മുഹമ്മദ് (38) വാഹനത്തില്‍ നിന്നും നിമിഷനേരം കൊണ്ട് ചാടിയിറങ്ങിയത്.
ഇതോടെ പാഞ്ഞുവന്ന ട്രെയിന്‍ മണ്ണുമാന്തി യന്ത്രത്തിന്റെ പകുതി തകര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."