മൂടല്‍മഞ്ഞ്; വടക്കേഇന്ത്യയില്‍ വാഹനാപകടങ്ങളില്‍ മൂന്ന് മരണം
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമുള്‍പ്പെടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്. 12 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുറഞ്ഞ താപനില. മഞ്ഞ് കാരണം കാഴ്ച്ച മങ്ങിയതിനെ തുടര്‍ന്ന് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് പേര് മരിച്ചു.
ഡല്‍ഹി-യമുന എക്സ്പ്രസ് പാതയിലുണ്ടായ അപകടത്തില്‍ ഒരാളും യുപിയിലെ ഹാമിര്‍പൂരില്‍ ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് രണ്ടുപേരുമാണ് മരിച്ചത്. ഡല്‍ഹിയില്‍ കാഴ്ചാപരിധി ഇപ്പോള്‍ 50 മീറ്ററില്‍ താഴെ മാത്രമാണ്. വടക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്.
മൂടല്‍മഞ്ഞ് മൂലം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 40 സര്‍വീസുകള്‍ വൈകിയതായും 15 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടതായും ഒരു സര്‍വീസ് റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. മൂടല്‍മഞ്ഞ് 60 വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."