HOME
DETAILS

ശബരി റെയില്‍വേയുടെ നിര്‍മാണം പ്രധാനമന്ത്രിയുടെ നിരീക്ഷണത്തില്‍ പ്രതീക്ഷയോടെ മലയോരം

  
backup
December 01 2016 | 07:12 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d


പാലാ: കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലോടെ ശബരി റെയില്‍വേയുടെ പുതിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്ന ജോലികള്‍ വേഗത്തിലായി. ഇതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലോയര മേഖലക്കു വികസനത്തിന്റെ വാതില്‍ തുറന്നുകിട്ടും. പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലായിരിക്കും ഇനി അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്നതും പദ്ധതിയുടെ വേഗത്തിലുള്ള പുരോഗതിക്കു കാരണമാകുമെന്നു കരുതപ്പെടുന്നു.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക റെയില്‍വേ പദ്ധതിയും ശബരി റെയില്‍ പദ്ധതിയാണ്. നിര്‍മാണം വേഗത്തിലാക്കാന്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് കുറയ്ക്കും. പാതയുടെ ഇരുഭാഗത്തായി മൂന്ന് മീറ്റര്‍ സ്ഥലം എന്നത് ശബരി പദ്ധതിക്ക് ഒന്നര മീറ്ററായി കുറയ്ക്കുന്നതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കും. ഇതനുസരിച്ച് കാലടി മുതല്‍ പെരുമ്പാവൂര്‍ വരെ പുതിയ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ പ്രത്യേക നടത്തിപ്പു സംവിധാനം (എസ്.പി.വി) രൂപീകരിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്.
 അങ്കമാലി-ശബരി പാത പുനലൂര്‍ വരെ നീട്ടുന്നതും ഇപ്പോള്‍ സജീവ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന എസ്.പി.വി യോഗത്തില്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും ഈ വിഷയം ചര്‍ച്ച ചെയ്തു. ശബരിപാത പുനലൂരില്‍ എത്തിച്ചു കൊല്ലം-ചെങ്കോട്ട പാതയില്‍ കൂട്ടിമുട്ടിക്കുന്നതോടെ അങ്കമാലിയില്‍ നിന്നു തിരുവനന്തപുരത്തിനുള്ള രണ്ടാം പാതയായി ഇതു മാറും.
     ശബരിറെയില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പാലാ, അന്താരാഷ്ട്ര തീര്‍ഥാന കേന്ദ്രമായ ഭരണങ്ങാനം, വ്യാപാരകേന്ദ്രമായ ഈരാറ്റുപേട്ട, ശബരിമല തീര്‍ഥാടന കേന്ദ്രമായ എരുമേലി തുടങ്ങിയ പ്രദേശങ്ങളുടെ വികസനത്തിന് ആക്കംകൂട്ടും.
ശബരിമല തീര്‍ഥാടനത്തിന് പുറമെ മധ്യകേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ ഭരണങ്ങാനം, രാമപുരം, അരുവിത്തുറ, കടപ്പാട്ടൂര്‍, എരുമേലി എന്നിവിടങ്ങളിലേക്കും വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകള്‍ തുറന്നു തരുന്ന വാഗമണ്‍, ഇലവീഴാപൂഞ്ചിറ, മൂലമറ്റം, ഇടുക്കി, പരുത്തുംപാറ, തൊമ്മന്‍കുത്ത്, റാന്നി, ഗവി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള പ്രവേശനകവാടമായി ശബരിപാത മാറുമെന്നാണ് വിലയിരുത്തല്‍.
    പാതയുടെ അലൈന്‍മെന്റിനെക്കുറിച്ചുള്ള അവ്യക്തതകള്‍ തുടരുമ്പോഴും എത്ര വീതിയുണ്ടെന്നോ ഏതൊക്കെ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നതെന്നോ സംസ്ഥാന സര്‍ക്കാരിന് പോലും അറിയില്ലെന്ന നയമാണ് സ്വീകരിച്ചുവന്നിരുന്നത്.  പാതയ്ക്കായി സ്ഥലമേറ്റെടുത്ത അങ്കമാലി മുതല്‍ കാലടി വരെയുള്ള പ്രദേശങ്ങളില്‍ മാത്രം വസ്തു ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 135 കോടിയാണ് കൊടുക്കേണ്ടത്.
ഇതില്‍ 72 കോടി കൊടുക്കാനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എത്ര പണം നല്‍കുമെന്നറിയിച്ചാല്‍ മാത്രമേ ഈ തുകയും കൈമാറുകയുള്ളൂ എന്നായിരുന്നു റെയില്‍വേയുടെ നിലപാട്. കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കാതെ പാതയെ അട്ടിമറിക്കുന്നതിനുള്ള സമീപനമാണ് പല ഘട്ടങ്ങളിലും സ്വീകരിച്ചിരുന്നത്. തടസവാദങ്ങളും രാഷ്ട്രീയ അട്ടിമറികളും അതിജീവിച്ച് ശബരി റെയില്‍വേ ചൂളംവിളിച്ചെത്തുന്നത് കാത്തിരിക്കുകയാണ് മലയോര മേഖല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  24 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago