വിമാനം ലാന്‍ഡ് ചെയ്യിക്കാതെ മമതയെ വധിക്കാന്‍ ശ്രമം നടത്തിയെന്നാരോപണം
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സഞ്ചരിച്ച വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ അനുമതി നല്‍കിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. മമതയുടെ ജീവന് അപായപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്ന് തൃണമുല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയിലും രാജ്യസഭയിലും ആരോപിച്ചു.
പാറ്റ്നയില്‍നിന്ന് മമതയുമായി ഇന്‍ഡിഗോ വിമാനം ബുധനാഴ്ച വൈകിട്ട് 7.35നാണ് കൊല്ത്തയിലേക്കു പുറപ്പെട്ടത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തിര ലാന്‍ഡിങിന് അനുമതി തേടിയെങ്കിലും അരമണിക്കൂറിന് ശേഷമാണ് വിമാനം നിലത്തിറക്കാനായത്.
സംഭവത്തില്‍ വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. എന്നാല്‍ വിമാനത്തില്‍ ഇന്ധനം തീര്‍ന്നെന്ന പൈലറ്റിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."