നവോദയ ഇന്ത്യ ഫെസ്റ്റ് പ്രവാസികള്‍ക്ക് ഉത്സവ അനുഭൂതിയായി
ജിദ്ദ: നവോദയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യ ഫെസ്റ്റ് പ്രവാസികള്‍ക്ക് ഉത്സവ അനുഭൂതിയായി. ഫെസ്റ്റ് ഇന്തോ അറബ് സംസ്‌കാരത്തിന്റെ സംഗമ വേദിയായി.
സി.പി.എം. പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി ഉത്ഘാടനം ചെയ്തു. ടി.വി.രാജേഷ് എം.എല്‍.എ. സുരാജ് വെഞ്ഞാറമൂട്, കൈരളി പട്ടുറുമാല്‍ ഫെയിം അജയ് ഗോപാല്‍, ഹിന്ദി പിണി ഗായകന്‍ അഭിജിത് ഘോഷാല്‍ എന്നിവര്‍ പങ്കെടുത്തു.
അറേബ്യന്‍ അര്‍ദ, എന്റര്‍ടയിന്‍മെന്റ് കോര്‍ണര്‍, ഫുഡ് കോര്‍ട്ടുകള്‍, വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും 200 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ശാസ്ത്ര, ചരിത്ര പ്രദര്‍ശനങ്ങള്‍, ദമാം ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ബാന്റ് സെറ്റ്, ഓര്‍ക്കസ്റ്റ് എന്നിവ ഇന്ത്യ ഫെസ്റ്റിലെ ഇതര പ്രധാന പരിപാടികള്‍.
നവോദയ സാംസ്‌കാരിക വേദിയുടെ പതിനഞ്ചാം വാര്‍ഷിക സമാപനതിന്റെ ഭാഗമായി അല്‍ കോബാര്‍ ഹാഫ് മൂണ്‍ ബീച്ചില്‍ സംഘടിപ്പിച്ച ഇന്ത്യ ഫെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പേരെ ആകര്‍ഷിച്ചത് ഫുഡ് കോര്‍ട്ട് ആയിരുന്നു. 50 ല്‍ സ്റ്റാളുകളിലായി രുചിയുടെ വൈവിധ്യം കൊണ്ട് പ്രവാസികള്‍ക്ക് അസ്വാദ്വകരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."